നിര്‍ബന്ധിത പി.ടി.എ ഫണ്ട് പിരിക്കുന്നതായി പരാതി
ആറ്റിങ്ങല്‍: ഒ.ബി.സി വിദ്യാര്‍ഥികള്‍ക്ക് മടക്കി നല്‍കുന്ന ഫീസില്‍ നിന്ന്! നിര്‍ബന്ധിത പി.ടി.എ ഫണ്ട് പിരിക്കുന്നതായി പരാതി. ഒ.ബി.സി വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ഫീസ് യഥാസമയം വിദ്യാര്‍ഥികള്‍ അടയ്‌ക്കേണ്ടതുണ്ട്. തുക സര്‍ക്കാര്‍ അനുവദിക്കുന്ന മുറയ്ക്ക് ഇത് മടക്കി നല്‍കും.
പഠനം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാകും മിക്കവാറും ഈ തുക മടക്കി നല്‍കുക. വക്കം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം ഒ.ബി.സി വിദ്യാര്‍ഥികളുടെ 2013 15 വര്‍ഷത്തെ ട്യൂഷന്‍ ഫീസ് ആണ് ഇപ്പോള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. തുക സ്‌കൂളിന് ലഭിച്ച മുറക്ക് ഇത് വിതരണം ചെയ്യേണ്ടതുണ്ട്. അന്ന് ട്യൂഷന്‍ ഫീസായി ഈടാക്കിയിരുന്ന 750 രൂപയാണ് ഇപ്പോള്‍ മടക്കി നല്‍കുന്നത്.
എന്നാല്‍ തുകയില്‍ നിന്ന് 150 രൂപ വീതം വീണ്ടും പി.ടി.എ ഫണ്ട് ഇനത്തില്‍ നിര്‍ബന്ധിതമായി പിരിക്കുകയാണ്. 2013 15 കാലയളവില്‍ വിദ്യാര്‍ഥികള്‍ ഇവിടെ പ്രവേശനം നേടിയപ്പോള്‍ എല്ലാ കുട്ടികള്‍ക്കുമൊപ്പം 1000 രൂപ ഇവരും പി.ടി.എ ഫണ്ട് നല്‍കിയിരുന്നു. ഇപ്പോള്‍ പഠനം കഴിഞ്ഞ് പോയവര്‍ നാല് വര്‍ഷത്തിന് ശേഷം വീണ്ടും പി.ടി.എ ഫണ്ട് അടയ്ക്കുന്ന അവസ്ഥയാണ്. മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം അടച്ചതിന് പുറമേ, ഒ.ബി.സി കുട്ടികള്‍ അധികം തുക അടക്കേണ്ടി വരുന്നു.
നിര്‍ബന്ധിത പിരിവിനെ രക്ഷകര്‍ത്താക്കള്‍ എതിര്‍ക്കുന്നുണ്ടെങ്കിലും സ്‌കൂള്‍ അധികൃതര്‍ ഈ തുക ഒഴിവാക്കിയാല്‍ മാത്രമേ ഫീസ് തിരിച്ച് നല്‍കുന്നുള്ളൂ. നിലവില്‍ നടക്കുന്ന പക്ഷപാത പരവും അനാവശ്യവുമായ പിരിവാണെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുകയും ബന്ധപ്പെട്ട ജീവനക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് സമര പരിപാടികള്‍ ആരംഭിക്കുമെന്നും രക്ഷകര്‍ത്താക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."