HOME
DETAILS
MAL
മാലിന്യസംസ്കരണ സബ്സിഡി: ബി.പി.എല്‍- എ.പി.എല്‍ വേര്‍തിരിവ് പാടില്ലെന്ന് മന്ത്രി
backup
February 16 2020 | 03:02 AM
തിരുവനന്തപുരം: മാലിന്യസംസ്കരണത്തിന് സബ്സിഡി നല്കുമ്പോള് ബി.പി.എല്‍- എ.പി.എല്‍ വേര്‍തിരിവ് പാടില്ലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്. തിരുവനന്തപുരം നഗരസഭ സംഘടിപ്പിച്ച മാലിന്യരഹിത നഗരം- 2020 ദേശീയ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വികേന്ദ്രീകൃത സംവിധാനത്തിലൂടെയുള്ള മാലിന്യസംസ്കരണം നഗരങ്ങളിലും പ്രോത്സാഹിപ്പിക്കണം. സബ്സിഡി ബി.പി.എല്‍ വിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിവിധ നഗരസഭകളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ത്രിദിന ദേശീയസമ്മേളനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം കോര്പറേഷന് മേയര്‍ കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. വി.കെ പ്രശാന്ത് എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."