കല്ലാച്ചിയില്‍ ബോംബേറ്; മൂന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു
നാദാപുരം: കല്ലാച്ചിയില്‍ ഇന്നലെ രാത്രിയുണ്ടായ ബോംബേറില്‍ മൂന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും വഴിയാത്രകാരനും പരുക്കേറ്റു. ബി.ജെ.പി പ്രവര്‍ത്തകരായ പറമ്പത്ത് ബാബു(49)വളയം സ്വദേശി രണ്ടരപ്പള്ളി വിനീഷ് (38)നെല്ലിയുള്ളതില്‍ സുനില്‍ (38)കല്ലാച്ചിയിലെ വ്യാപാരി വലിയ പറമ്പത്ത് സുധീര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
വയറിനുസാരമായി പരുക്കേറ്റ ബാബുവിനേയും കൈക്കും കാലിനും പരുക്കുപറ്റിയ വിനീഷിനെയും കോഴിക്കോട്ടേക്ക് മാറ്റി. സുധീര്‍ കല്ലാച്ചി ടൗണില്‍ നിന്നു കടപൂട്ടി വീട്ടിലേക്കുപോവുകയായിരുന്നു. രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം പാലോംചാല റോഡിനു സമീപത്തെ ആര്‍.എസ് .എസ് കാര്യാലയത്തിന് സമീപം നില്‍ക്കുകയായിരുന്ന ഇവര്‍ക്ക് നേരെ സ്റ്റീല്‍ ബോംബ് എറിയുകയായിരുന്നുവെന്നു ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഇവിടെ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ കശപിശ നടക്കുകയും ആര്‍.എസ് .എസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച സ്തൂപം തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു.സംഭവം നേതാക്കളും പൊലിസും ഇടപെട്ടു ശാന്തമാക്കുകയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ വീണ്ടും ബോംബേറ് നടന്നിരിക്കുന്നത് .
സി.പി.എം പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. സ്ഥലത്തു നാദാപുരം എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തില്‍ വന്‍പൊലിസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
രാത്രി 10 മണിയോടെ കല്ലാച്ചി വിഷ്ണുമംഗലത്തെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസിനു തീയിട്ടതായും റിപ്പോര്‍ട്ടുണ്ട്. ബോംബേറിന്റെ തുടര്‍ച്ചയാണ് സംഭവമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."