പരസ്യ അഴിമതി: കോര്‍പറേഷനു മുന്നില്‍ സംഘര്‍ഷവും പ്രതിഷേധവും
കോഴിക്കോട്: നഗരത്തില്‍ പരസ്യം ചെയ്യുന്നതിന് നല്‍കിയ അനുമതി കാലാവധി കഴിഞ്ഞിട്ടും റദ്ദാക്കാത്ത കോര്‍പറേഷന്‍ നടപടിയില്‍ പ്രതിഷേധിച്ച് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ചു. കോര്‍പറേഷന്‍ സെക്രട്ടറിക്ക് മുന്‍പാകെ പരാതിപ്പെടാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസിനെ ഉപയോഗിച്ച് നീക്കംചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.
യൂത്ത് കോണ്‍ഗ്രസ് നോര്‍ത്ത് നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ സെക്രട്ടറിക്ക് പരാതി നല്‍കിയപ്പോഴാണ് പ്രകോപനമില്ലാതെ പൊലിസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തത്. വാഹനത്തില്‍ കയറ്റി അരമണിക്കൂറോളം നഗരത്തിലൂടെ സഞ്ചരിച്ച് വാഹനത്തിനുള്ളില്‍വച്ച് മര്‍മസ്ഥാനങ്ങളിലുള്‍പ്പെടെ മര്‍ദ്ദിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ എം. ഷിബു, ഒ. ശ്രീയേഷ്, സഗീഷ്, ടി.എം നിമേഷ് എന്നിവര്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി.നഗരപരിധിയിലെ പ്രധാന തെരുവുകളില്‍ 600 വിളക്കുകാലുകള്‍ സ്ഥാപിക്കുകയും അവയ്ക്ക് മുകളിലുള്ള പരസ്യങ്ങള്‍ സ്ഥാപിക്കാനുമുള്ള പദ്ധതിയില്‍ കോര്‍പറേഷന്‍ അംഗീകരിച്ച താല്‍പര്യപത്രത്തില്‍ നിന്നു വ്യത്യസ്തമായി കരാറെടുത്ത കമ്പനിക്കനുകൂലമായി വ്യവസ്ഥകള്‍ മാറ്റിയെന്നാണ് പരാതി.
അഞ്ച് വര്‍ഷം പൂര്‍ത്തിയായാല്‍ വിളക്കുകാലുകള്‍ കോര്‍പറേഷനില്‍ നിക്ഷിപ്തമാകുമെന്നാണ് താല്‍പര്യപത്രത്തില്‍ പറയുന്നത്. എന്നാല്‍ കരാര്‍ നീട്ടിക്കൊടുക്കാനുള്ള വ്യവസ്ഥ സ്വകാര്യകമ്പനിക്ക് അനുവദിച്ചതായും ഇത് ഭരണപക്ഷത്തുള്ളവര്‍ ഉള്‍പ്പെട്ട കമ്പനിയാണെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട അഴിമതി ആരോപണം അന്വേഷിക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."