വഴിവിളക്ക്: എസ്.വൈ.എസ് മേഖലാ സെമിനാര്‍ രാമനാട്ടുകരയില്‍
കോഴിക്കോട്: വഴിവിളക്ക് എന്ന പ്രമേയത്തില്‍ നടത്തുന്ന നവോത്ഥാന കാംപയിന്റെ ഭാഗമായി എസ്.വൈ.എസ് സംഘടിപ്പിക്കുന്ന മൂന്നാമത് സെമിനാര്‍ 'സൗഹൃദത്തിന്റെ മലയാള മോഡല്‍' എന്ന വിഷയത്തില്‍ മെയ് ഒന്നിന് രാമനാട്ടുകരയില്‍ നടക്കും.
കോഴിക്കോട് നോര്‍ത്ത്, സൗത്ത്, എലത്തൂര്‍, ബേപ്പൂര്‍ എന്നീ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന മേഖലയാണ് സെമിനാര്‍ നടത്തുന്നത്. കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ സ്വാഗത സംഘം രൂപീകരിച്ചു. സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍, അസ്ലം ബാഖവി ചെലവൂര്‍ ,പി.കെ. മാനുസാഹിബ്, കൊയപ്പത്തൊടി മുഹമ്മദലി ഹാജി (രക്ഷാധികാരികള്‍), അഷ്റഫ് ബാഖവി ചാലിയം (ചെയര്മാന്), ലത്തീഫ് മാസ്റ്റര്‍ കുട്ടമ്പൂര് (വര്‍ക്കിങ് ചെയര്മാന്), കൊട്ടേടത്ത് മൊയ്തീന് കോയ, ഇമ്പിച്ചിക്കോയ ഹാജി വെള്ളിമാട്കുന്ന്(വൈസ് ചെയര്‍), അബ്ദുറസാഖ് ഹാജി മായനാട് (ജന.കണ്‍വീനര്‍), ഹിഫ്സു റഹ്മാന് പരുത്തിപ്പാറ (വര്‍ക്കിങ് കണ്), ഐ.പി അഷ്റഫ് , ജുനൈസ് പാവണ്ടൂര്‍ (ജോ.കണ്), പി.സി അഹമ്മദ് കുട്ടി ഹാജിപേട്ട (ട്രഷറര്‍), പ്രോഗ്രാം: സൈനുല്‍ ആബിദീന്‍ തങ്ങള്‍ (ചെയര്‍), അബ്ദുല്‍ ഖാദര്‍ കൊളത്തറ (കണ്‍വീനര്‍), ഫൈനാന്‍സ്: അബ്ദുല്‍ ഖാദര്‍ ഹാജി (ചെയര്‍), പി.സി.അഹമ്മദ് കുട്ടി ഹാജി പരുത്തിപ്പാറ (കണ്), പബ്ളിസിറ്റി: ജമാല്‍ പോലൂര്(ചെയര്‍), അസ്ക്കര്‍ അരീക്കാട് ( കണ്), മീഡിയ: സാദിഖ് പള്ളിക്കണ്ടി ( ചെയര്‍), അസ്ക്കര്‍ ചക്കുംകടവ് (കണ്) എന്നിവരെ തെരെഞ്ഞെടുത്തു.
യോഗത്തില്‍ പി.കെ മുഹമ്മദ് മാനുസാഹിബ് അധ്യക്ഷനായി. നാസര്‍ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു. സൈനുല്‍ ആബിദീന്‍ തങ്ങള്‍, അസ്ലം ബാവ വി, ലതീഫ് മാസ്റ്റര്‍ കുട്ടമ്പൂര് പ്രസംഗിച്ചു .അബ്ദുറസാഖ് മായനാട് സ്വാഗതവും ഹിഫ്സു റഹ്മാന് പരുത്തിപ്പാറ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."