HOME
DETAILS

തസ്തികകള്‍ ഒഴിഞ്ഞ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

  
backup
February 16 2020 | 03:02 AM

%e0%b4%a4%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87

 


കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കി സെക്രട്ടറിമാരുടേതടക്കം വിവിധ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഇതിനു പുറമെ 77 സെക്രട്ടറിമാര്‍ ഉള്‍പ്പെടെ ഈ വര്‍ഷം വിരമിക്കുന്നതോടെ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ നിര്‍വഹണം പ്രതിസന്ധിയിലായേക്കും. നിലവില്‍ 11 സെക്രട്ടറിമാരുടെ ഒഴിവുകളാണ് സംസ്ഥാനത്തുള്ളത്.


ഒരു ജോയിന്റ് ഡയറക്ടറുടെയും നാലു അസിസ്റ്റന്റ് സെക്രട്ടറിയുടെയും ഒഴിവുകളുമുണ്ട്. അതോടൊപ്പം 76 ഗ്രാമ പഞ്ചായത്തുകളില്‍ അസിസ്റ്റന്റ് സെക്രട്ടറി തസ്തികയില്ല. സര്‍ക്കാര്‍ തലത്തില്‍ ഈ തസ്തിക സൃഷ്ടിക്കുന്നതു സംബന്ധിച്ചു പരിശോധിച്ചു വരികയാണ്. ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഗ്രാമസഭകളും ഉള്‍പ്പെടെ നിര്‍ദേശിക്കുന്ന നടപടികള്‍ യാഥാര്‍ഥ്യമാക്കേണ്ടതും അടിസ്ഥാന സൗകര്യ വികസനവുമെല്ലാം സെക്രട്ടറിയുടെ ചുമതലയാണ്.


ഇത്രയേറെ തസ്തിക ഒഴിഞ്ഞു കിടക്കുമ്പോഴും നിലവിലുള്ള 77 സെക്രട്ടറിമാര്‍, 29 അസി. സെക്രട്ടറി, 18 ജൂനിയര്‍ സൂപ്രന്റ് എന്നിവരാണ് ഈ വര്‍ഷം വിരമിക്കുന്നത്.
ഇതോടെ തസ്തിക വീണ്ടും ഒഴിഞ്ഞു കിടക്കുമോയെന്ന ആശങ്കയാണ് ജീവനക്കാര്‍ക്കുള്ളത്. രണ്ടു വീതം ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ഒന്‍പത് സീനിയര്‍ സൂപ്രന്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍, 13 ഹെഡ് ക്ലര്‍ക്ക്, 43 സീനിയര്‍ ക്ലര്‍ക്ക്, 24 ക്ലര്‍ക്ക്, മൂന്നു സെലക്ഷന്‍ ഗ്രേഡ് ടൈപ്പിസ്റ്റ്, രണ്ടു ലൈബ്രേറിയന്‍, 18 ഓഫിസ് അറ്റന്‍ഡന്റ്, നാലു ഡ്രൈവര്‍, 24 ഫുള്‍ടൈം സ്വീപ്പര്‍, 14 പാര്‍ട്ട് ടൈം സ്വീപ്പര്‍, അഞ്ചു പാര്‍ട്ട് ടൈം ലൈബ്രേറിയന്‍, ഒന്നു വീതം പാര്‍ട്ട് ടൈം ഫെറിമാന്‍, പാര്‍ട്ട് ടൈം പൗണ്ട് കീപ്പര്‍, യു.പി ടൈപ്പിസ്റ്റ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, അക്കൗണ്ട്‌സ് ഓഫിസര്‍ എന്നീ ജീവനക്കാരുമാണ് ഈ വര്‍ഷം വിരമിക്കുന്നത്.


ഇത്രയും ജീവനക്കാര്‍ വിരമിക്കുന്നതോടെയുള്ള ഒഴിവ് നികത്തിയില്ലെങ്കില്‍ നിലവിലുള്ള ജീവനക്കാരുടെ ജോലി ഭാരം കൂടാനാണ് സാധ്യത.
നഗരസഭാ സെക്രട്ടറിമാരുടെ നിയമനം നഗരകാര്യ വകുപ്പും ഗ്രാമപഞ്ചായത്തുകളില്‍ പഞ്ചായത്ത് വകുപ്പുമാണ് നടത്തുന്നത്. നഗരകാര്യ വകുപ്പ് ഒഴിവുകള്‍ യഥാസമയം പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമനം തടത്താറുണ്ടെങ്കിലും തദ്ദേശ സ്വയംഭരണ വകുപ്പില്‍ വര്‍ഷങ്ങളായി തസ്തിക ഒഴിഞ്ഞു കിടക്കുകയാണെന്ന ആരോപണമുണ്ട്.
എന്നാല്‍ തസ്തിക ഒഴിഞ്ഞു കിടക്കുമ്പോഴും ഗ്രാമ പഞ്ചായത്തുകളുടെ ജോലി ഭാരം കണക്കിലെടുത്ത് സ്റ്റാഫ് പാറ്റേണ്‍ പുതുക്കുന്നതു സംബന്ധിച്ചുള്ള കാര്യം പോലും സര്‍ക്കാരിന്റെ പരിഗണനയില്ലെന്നാണ് വകുപ്പ് മന്ത്രി തന്നെ വ്യക്തമാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ: മരണപ്പെട്ട വിദ്യാര്‍ഥിയുടെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്ത സഹപാഠികള്‍ നിരീക്ഷണത്തില്‍

Kerala
  •  3 months ago
No Image

സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ്; റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഡബ്ല്യു.സി.സി

Kerala
  •  3 months ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍, മിസൈല്‍ ആക്രമണം, റെയില്‍വേ സ്റ്റേഷന് തീപിടിച്ചു

International
  •  3 months ago
No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; ഡോ. ശ്രീക്കുട്ടിക്കെതിരെ നടപടിയെടുത്ത് ആശുപത്രി, ജോലിയില്‍ നിന്ന് പുറത്താക്കി

Kerala
  •  3 months ago
No Image

'ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ, ബെയ്‌ലി പാലം ഒരു കോടി...' മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

Kerala
  •  3 months ago
No Image

താനും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് അജ്മലിന്റെ മൊഴി; മനപൂര്‍വമുള്ള നരഹത്യാകുറ്റം ചുമത്തി

Kerala
  •  3 months ago
No Image

വീണ്ടും റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; പവന്റെ വില 55,000 കടന്നു

Economy
  •  3 months ago
No Image

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

Kerala
  •  3 months ago
No Image

നിപ:  മലപ്പുറം ജില്ലയില്‍  കണ്ടയിന്‍മെന്റ് സോണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്ത് കാണാതായ യുവതിയേയും മക്കളേയും കൊല്ലത്ത് കണ്ടെത്തി 

Kerala
  •  3 months ago