HOME
DETAILS

നാലു ശലഭങ്ങള്‍

  
backup
January 20 2019 | 05:01 AM

681791-2

ജ്യോതിബസു കീഴാറൂര്‍

 

 

ആതിര റ്റിയൂഷന്‍ കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ ഗീതുവിന്റെ മുഖം കരഞ്ഞു വീര്‍ത്തു കെട്ടിയതുപോലെ കാണപ്പെട്ടു.
''എന്താ പറ്റിയെ ഗീതു...?''
ചേച്ചി സ്‌നേഹപൂവം ആരാഞ്ഞിട്ടും ഗീതു ഒന്നുമുരിയാടിയില്ല.
''എന്താടീ, എന്താ ഉണ്ടായേ..?''
അവളുടെ സങ്കടത്തിന്റെ ആഴം ഗണിച്ചു തൊട്ടടുത്ത മുറിയില്‍ ഉറങ്ങിക്കിടക്കുന്ന അച്ഛനെ ഉണര്‍ത്താതെ ഒച്ച താഴ്ത്തി ആതിര വീണ്ടും ചോദിച്ചു.
നാലു വര്‍ഷംമുന്‍പാണ് അവരുടെ അമ്മ മരിച്ചുപോയത്. അതീപ്പിന്നെ ഗീതുവിന്റെ അമ്മയും ചേച്ചിയും കൂട്ടുകാരിയും അധ്യാപികയുമൊക്കെയായുള്ള ചുമതല സ്വയമേറ്റ് ആതിര പ്രായത്തെ തോല്‍പ്പിച്ച പക്വതയുള്ളവളായി. പെടുന്നനെ വന്നൊരു നെഞ്ചുവേദനയില്‍ അമ്മ മരിച്ചുപോകുമ്പോള്‍ ആതിര ആറാം ക്ലാസിലും ഗീതു മൂന്നാം ക്ലാസിലുമായിരുന്നു. മരണമെന്നാല്‍ ശാശ്വതമായൊരു വേര്‍പിരിയലാണെന്ന സത്യമുള്‍ക്കൊള്ളാനുള്ള കാര്യശേഷിയൊന്നും അന്ന് ഗീതുവിനുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് എല്ലാം മനസിലാക്കാനും ഉള്‍ക്കൊള്ളാനും തുറന്നുപറയാനും അവള്‍ക്കാവും. ആകയാല്‍ അവള്‍ മനസു തുറക്കാത്തതിനാല്‍ ആതിരയ്ക്കു കലശലായ ദേഷ്യം വന്നു. സ്വീകരണമുറിയിലൂടെയുള്ള അവലോകനത്തിലൂടെ, കാലിയായതും പാതിയൊഴിഞ്ഞതുമായ ചായ ഗ്ലാസുകളും മിച്ചറിന്റെ തെറിച്ചുവീണ ചെറുമണികളും കപ്പലണ്ടികളും കണ്ടെത്തിയതോടുകൂടി ആരൊക്കെയോ വീട്ടില്‍ വന്നുപോയിട്ടുള്ളതായി അവള്‍ അനുമാനിച്ചു.
വീട്ടുജോലികളെല്ലാം കൃത്യതയോടെ നിറവേറ്റി അച്ഛനാണ് അവര്‍ക്ക് അമ്മയുടെ കുറവു നികത്തുന്നത്. അനുദിനം അതിരാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന അച്ഛന്‍ പ്രാതലും ഉച്ചഭക്ഷണവും തയാറാക്കി, അവരവരുടെ പാത്രങ്ങളില്‍ നിറച്ചുവച്ച് അവരെ വിദ്യാലയത്തിലെത്തിച്ച ശേഷമാണ് ഓഫിസിലേക്കു തിരിയ്ക്കുക. സായാഹ്നത്തില്‍ തിരിച്ചെത്തുമ്പോഴും അച്ഛന് അടുക്കളയില്‍ പിടിപ്പതു ജോലിയുണ്ടാവും. വീട്ടുവേലയില്‍ അച്ഛനെ സഹായിക്കണമെന്ന് ആതിരയ്ക്കു പലപ്പോഴും ഉള്‍പ്രേരണയുണ്ടാകാറുണ്ട്. പക്ഷെ, കുട്ടികള്‍ ഇപ്പോള്‍ പഠിത്തത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നാണ് അച്ഛന്റെ നിലപാട്. ഇന്ന് അവധി ദിവസമായതിനാല്‍ അടുക്കളപ്പണികള്‍ തീര്‍ത്ത് പുറംജോലികളുമൊതുക്കി വസ്ത്രങ്ങളും കഴുകിയിട്ട ശേഷമായിരിക്കണം അച്ഛന്‍ ഉറങ്ങാന്‍ കിടന്നിട്ടുണ്ടാവുക എന്നവള്‍ മനനം ചെയ്തു.
''എന്താണെന്നു പറയുന്നുണ്ടോ നീ..''
ആതിരയുടെ സ്വരം കനത്തപ്പോള്‍ ഗീതു കരഞ്ഞേക്കുമെന്നു തോന്നി.
''അച്ഛന്‍ വീണ്ടും കല്യാണങ്കഴിക്കാമ്പോണ് ചേച്ചീ... ഇന്ന് രാജു അങ്കിളിനോടൊപ്പം ആള്‍ക്കാര് വന്നിരുന്നു...''
ആതിരയുടെ കരംകവര്‍ന്ന് പിന്നാമ്പുറത്തേക്കു ചെന്ന് ജിജ്ഞാസ ചുവപ്പിച്ച അവളുടെ മുഖത്തേക്കു നോക്കി ഗീതു ശബ്ദമിടറിച്ചു. ഒരുമാത്ര ഞെട്ടിപ്പോയ ആതിര ഗീതുവിനെ പകച്ചു നോക്കി. അമ്മയില്ലാത്ത വേദന കടിച്ചമര്‍ത്തി അച്ഛനെ മാത്രം സ്‌നേഹിച്ചവളാണവള്‍.. താനും അനുജത്തിയും പെടുന്നനെ അനാഥരായതു പോലെ അവള്‍ക്കനുഭവപ്പെട്ടു. ഗീതുവിനെ വാരിപ്പുണര്‍ന്നവള്‍ വിതുമ്പിക്കരയാന്‍ തുടങ്ങി.
''നിന്റെ കാര്യം പോട്ടെ... രണ്ടു പെങ്കുട്ടിയോള്‍ക്കും പ്രായം കൂടിവരികയല്ലേ...''
വിഷണ്ണനായിരിക്കുന്ന അച്ഛനെ ഒരിക്കല്‍ രാജു അങ്കിള്‍ നിര്‍ബന്ധിക്കുന്നത് അവളും കേട്ടതാണ്. അതു മാത്രം നടക്കില്ലായെന്ന് അച്ഛന്‍ തീര്‍ത്തുപറഞ്ഞപ്പോള്‍ എന്തുമാത്രം സന്തോഷിച്ചതാണ്..! അമ്മ ഒന്നേയുള്ളൂ, ആ അമ്മയിപ്പോഴും കാഴ്ചപ്പെട്ടകത്തിന്റെ ചില്ലു ഗ്ലാസിനുള്ളിലിരുന്ന് തങ്ങളെ നോക്കി പുഞ്ചിരിക്കുന്നുണ്ട്. ആ അമ്മയ്ക്കു പകരം മറ്റൊരമ്മയെ തങ്ങള്‍ക്കു സങ്കല്‍പിക്കാനേ ആകില്ല.
അന്നു രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവര്‍ പരസ്പരം കെട്ടിപ്പിടിച്ചു പതിയെക്കരഞ്ഞു. ഒച്ച തൊട്ടപ്പുറം കിടക്കുന്ന അച്ഛന്‍ കേള്‍ക്കാതിരിക്കാന്‍ അവര്‍ ബദ്ധപ്പെടുമ്പോള്‍ ഇരുട്ടില്‍ ആര്‍ദ്രമായ ഒരു സ്വരമുയര്‍ന്നു.
''മക്കളേ...'' ആ ഇരുട്ടില്‍ അച്ഛനും കരയുന്നുണ്ടെന്നവര്‍ക്കു തോന്നി.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആന്റിമാരെത്തി. അച്ഛന്‍ രണ്ടാള്‍ക്കും പുത്തനുടുപ്പുകള്‍ വാങ്ങീരുന്നു. കരഞ്ഞു തളര്‍ന്നുപോയ അവരെ ആന്റിമാരാണ് കുളിപ്പിച്ചതും വസ്ത്രങ്ങള്‍ ധരിപ്പിച്ച് അണിയിച്ചൊരുക്കിയതും. തൊട്ടടുത്ത ക്ഷേത്രത്തില്‍ വച്ചു നടന്ന ലളിതമായൊരു ചടങ്ങില്‍ എല്ലാം അവസാനിച്ചു. അമ്മയെ ജീവനുതുല്യം സ്‌നേഹിച്ച അച്ഛന്‍ അന്യസ്ത്രീയുടെ കഴുത്തില്‍ മാല ചാര്‍ത്തുന്നത് അവര്‍ വീര്‍പ്പടക്കി നോക്കിനിന്നു.
''മക്കളേ.. നിങ്ങളിനി രണ്ടുപേരല്ല; ഇനി മുതല്‍ നിങ്ങള്‍ നാലുപേരാണ്.''
വീട്ടിലെത്തിയതില്‍പ്പിന്നെ രണ്ടുപേരെയും അരികിലേയ്ക്കു വിളിച്ച് അച്ഛന്‍ പറഞ്ഞു. അപ്പോള്‍ മാത്രമാണ് തങ്ങളോളം വളര്‍ന്ന രണ്ടു പെണ്‍കുട്ടികളെ അവര്‍ ശ്രദ്ധിക്കുന്നത്. അവരും വിസ്മയത്തോടെ ആതിരയെയും ഗീതുവിനെയും നോക്കുകയായിരുന്നു. ആരും ഒന്നുമുരിയാടിയില്ല. രാത്രിയില്‍ പരസ്പരം ചേര്‍ത്തിട്ട രണ്ടു കിടക്കകളില്‍ അവര്‍ നാലുപേരെയും ഒരുമിച്ചു കിടത്തി അച്ഛനുമമ്മയും രണ്ടരികില്‍ കിടന്നു. ഏതോ പുതിയൊരു ലോകത്തെത്തിപ്പെട്ടതു പോലെയാണ് ഗീതുവിനും ആതിരയ്ക്കും തോന്നിയത്.
നേരം പുലര്‍ന്നപ്പോള്‍ അവര്‍ അവരുടെ ജോലികളില്‍ മുഴുകി. നാലുപേരും അന്ന് സ്‌കൂളില്‍ പോകേണ്ടെന്ന് അച്ഛന്‍ പറഞ്ഞു. ആതിരയാണു പുതിയ രണ്ടു സഹോദരിമാരോടും ആദ്യം മിണ്ടിയത്. ക്രമേണ ആ വീട്ടിനുള്ളില്‍നിന്നു കലപിലയൊച്ചകളുയരാന്‍ തുടങ്ങി. അപ്പോള്‍ ശലഭങ്ങളെപ്പോലെ പാറിക്കളിക്കുന്ന നാലു കുരുന്നുകളെ ചില്ലുഗ്ലാസിനുള്ളിലെ രണ്ടു കണ്ണുകള്‍ കരുണയോടും ആര്‍ദ്രതയോടും നോക്കുന്നുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago