HOME
DETAILS

കെ-ടെറ്റ് യോഗ്യതയില്‍ ഈ വര്‍ഷം കൂടി ഇളവ്

  
backup
March 02 2017 | 19:03 PM

%e0%b4%95%e0%b5%86-%e0%b4%9f%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%af%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%88-%e0%b4%b5

ചെറുവത്തൂര്‍: ഈ വര്‍ഷം സര്‍വിസില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക് കൂടി കെ-ടെറ്റ് യോഗ്യതയില്‍ ഇളവനുവദിച്ചു ഉത്തരവിറങ്ങി. അതേസമയം, ഇളവു ലഭിച്ച മുഴുവന്‍ അധ്യാപകരും 2018-19 അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് ടെറ്റ് യോഗ്യത നേടണമെന്ന നിബന്ധനയുമുണ്ട്.
2015-16 അധ്യയന വര്‍ഷം വരെ സര്‍വിസില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക് നേരത്തെ തന്നെ കെ-ടെറ്റ് യോഗ്യതയില്‍ ഇളവു നല്‍കിയിരുന്നു. പ്രസ്തുത ഇളവു ഈ വര്‍ഷം കൂടി ബാധകമാക്കണമെന്നാവശ്യപ്പെട്ട് നിരവധിപേര്‍ വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇളവു അനുവദിച്ചിരിക്കുന്നത്.
രാജി, റിട്ടയര്‍മെന്റ്, മരണം എന്നീ ഒഴിവുകളില്‍ ഈ വര്‍ഷം എയ്ഡഡ് വിദ്യാലയങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് തസ്തിക നിര്‍ണയം നടന്നില്ലെങ്കിലും ആവശ്യത്തിനു കുട്ടികളുണ്ടെങ്കില്‍ നിയമനാംഗീകാരം നല്‍കാമെന്നു നിര്‍ദേശം വന്നിരുന്നു. എന്നാല്‍ കെ-ടെറ്റ് യോഗ്യതയില്ലാത്തതിനാല്‍ വിദ്യാഭ്യാസ ഓഫിസുകളിലുള്ളവര്‍ നിയമനാംഗീകാരം നല്‍കിയില്ല.
ഈ അധ്യാപകര്‍ക്ക് പുതിയ ഉത്തരവ് ഗുണം ചെയ്യും. 2018-19 അധ്യയനവര്‍ഷാരംഭത്തില്‍ യോഗ്യത നേടാന്‍ കഴിയാത്ത അധ്യാപകരുടെ ഭാവി എന്താകും എന്നതിനെ കുറിച്ചോ, സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഏഴുവര്‍ഷം എന്ന നിബന്ധന പിന്‍വലിക്കുന്നതിനെ കുറിച്ചോ യാതൊരു നിര്‍ദേശവും അഡീഷനല്‍ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫറോക്ക് റെയില്‍വേ സ്‌റ്റേഷനിലെത്തിയ ട്രെയിനിൽ യുവാവിന്‍റെ മൃതദേഹം; അതിഥി തൊഴിലാളിയെന്ന് സംശയം

Kerala
  •  a month ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 7ന്  

Kuwait
  •  a month ago
No Image

ഒമാൻ ; സ്തനാർബുദ മാസാചരണം

oman
  •  a month ago
No Image

ടാക്‌സി നിരക്കുകള്‍ നിയന്ത്രിക്കാന്‍ ഒരുങ്ങി സഊദി ഗതാഗത മന്ത്രാലയം

Saudi-arabia
  •  a month ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തില്‍ ഡിസംബര്‍ 1 ന് പൊതു അവധി

Kuwait
  •  a month ago
No Image

ദുബൈയ്ക്കും അബൂദബിക്കും ഇടയില്‍ ഷെയര്‍ ടാക്‌സി സേവനം അവതരിപ്പിച്ച് ദുബൈ ആര്‍ടിഎ

uae
  •  a month ago
No Image

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ

National
  •  a month ago
No Image

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാലും കേരളത്തില്‍ കെ റെയില്‍ പദ്ധതി നടപ്പാകില്ല; വിഡി സതീശന്‍

Kerala
  •  a month ago
No Image

മുനമ്പം; കാസ ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; എംവി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസ്; ശിക്ഷവിധി നവംബര്‍ 7ന്

Kerala
  •  a month ago