HOME
DETAILS
MAL
നടപ്പാതയില്‍ പാകിയ ടൈല്‍സ് അടര്‍ന്നു; നാട്ടുകാര്‍ ഇടപ്പെട്ട് വീണ്ടും പാകിച്ചു
backup
January 20 2019 | 05:01 AM
കാഞ്ഞങ്ങാട്: കെ.എസ്.ടി.പി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന നടപ്പാതയില്‍ ടൈല്‍സ് നാട്ടിയതില്‍ ക്രമക്കേടെന്ന് പരാതി. കോട്ടച്ചേരി പെട്രോള്‍ പമ്പിനു സമീപത്ത് പാകിയ ടൈല്‍സ് മൂന്നാംനാള്‍ തന്നെ തകര്‍ന്നതാണ് ആരോപണത്തിനിടയാക്കിയത്. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപ്പെട്ടു. തുടര്‍ന്ന് കെ.എസ്.ടി.പി വീണ്ടും ടൈല്‍സ് പാകുകയായിരുന്നു.
നടപ്പാത നിര്‍മാണത്തിനായി തീരെ ഗുണനിലവാരം കുറഞ്ഞ ടൈല്‍സുകളും അസംസ്കൃത വസ്തുക്കളുമാണ് ഉപയോഗിക്കുന്നത് എന്ന ആരോപണം ശക്തമാണ്. പാകിയ ടൈല്‍സുകള്‍ കൈ കൊണ്ട് അടര്‍ത്തിയെടുക്കാന്‍ കഴിയുന്നുവെന്നുള്ള ആരോപണമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."