ഒന്നാമത് ഞാന്‍; രണ്ടാമത് മോദി: ട്രംപ്
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം 24നു തുടങ്ങാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സുഖിപ്പിച്ച് ട്രംപ് രംഗത്ത്. ഫേസ്ബുക്കില്‍ ഒന്നാമത് ഡൊണാള്‍ഡ് ട്രംപും രണ്ടാമതു നരേന്ദ്രമോദിയുമാണെന്നു മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞെന്നു പോസ്റ്റ് ചെയ്ത അദ്ദേഹം, അടുത്തയാഴ്ച ഇന്ത്യയിലെത്തുന്നതും അറിയിച്ചിട്ടുണ്ട്.
ട്രംപിന്റെ സന്ദര്‍ശനത്തില്‍ ഇന്ത്യ പ്രതീക്ഷിക്കുന്ന വ്യാപാര കരാറിനെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. വ്യാപാര കരാറില്‍ ചര്‍ച്ച തുടരുമെന്നു കഴിഞ്ഞ ദിവസം അമേരിക്കന്‍ അധികൃതര്‍ അറിയിച്ചിരുന്നു. ട്രംപിന്റെ സന്ദര്‍ശനത്തില്‍ അതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളുണ്ടാകില്ലെന്നാണ് ഇതിനര്‍ഥമെന്നു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
24ന് ഇന്ത്യയിലെത്തുന്ന ട്രംപ് ഡല്‍ഹിക്കു പുറമേ, ഗുജറാത്തിലും സന്ദര്‍ശനം നടത്തുന്നുണ്ട്. ട്രംപ് കടന്നുപോകുന്ന പാതയിലെ ചേരികള്‍ കാണാതിരിക്കാന്‍ അഹമ്മദാബാദില്‍ മതില് നിര്‍മിക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മോദി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ഹൂസ്റ്റണില്‍ ഹൗഡി മോദി പരിപാടി സംഘടിപ്പിച്ച് സ്വീകരിച്ചിരുന്നു. ഇതേ മാതൃകയിലുള്ള സ്വീകരണം അഹമ്മദാബാദിലും ഒരുക്കാനാണ് തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."