HOME
DETAILS
MAL
നെഹ്റു കോളജ് പി.ആര്.ഒയുടെ ജാമ്യാപേക്ഷ തള്ളി
backup
March 02 2017 | 19:03 PM
തൃശൂര്‍: പാമ്പാടി നെഹ്റു കോളജ് പി.ആര്.ഒയും ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ രണ്ടാം പ്രതിയുമായ സഞ്ജിത്ത് വിശ്വനാഥന്റെ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കേസില്‍ രണ്ടാം പ്രതിയായ സഞ്ജിത്തിന് ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കാനും കേസിനെ ദുര്‍ബലമാക്കാനും സാധ്യതയുണ്ടെന്നും കോടതി വിലയിരുത്തി. പ്രതിക്ക് രാഷ്ട്രീയമായും സാമ്പത്തികമായും സ്വാധീനമുള്ളതിനാല്‍ ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് ഉചിതമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭവം നടന്ന ദിവസം കോളജിലുണ്ടായിരുന്നില്ലെന്ന സഞ്ജിത്തിന്റെ വാദം തെളിയിക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്നും സെഷന്‍സ് കോടതി ജഡ്ജി ആനി ജോണ്‍ വ്യക്തമാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി ബാബു ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."