സാമുദായിക ധ്രുവീകരണത്തിനുള്ള നീക്കം തിരിച്ചറിയണം: താജുദ്ദീന്‍ ദാരിമി
അഡൂര്‍: സാമുദായിക ധ്രുവീകരണമുണ്ടാക്കി കേരളീയ സമൂഹത്തില്‍ ശിഥിലീകരണ ചിന്തകള്‍ വളര്‍ത്താന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ആസൂത്രിത ശ്രമം വിവിധ മത സമുദായങ്ങള്‍ തിരിച്ചറിയണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന പറഞ്ഞു. 26ന് അണങ്കൂരില്‍ നടക്കുന്ന മനുഷ്യജാലികയുടെ മേഖലാതല സന്ദേശയാത്ര പള്ളംകോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എച്ച് അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം സുഹൈര്‍ അസ്ഹരി പള്ളംകോട്, ജാഥാ നായകന്‍ സുബൈര്‍ ദാരിമി പൈക്ക, ഉപനായകന്മാരായ സിദ്ദീഖ് ബെളിഞ്ചം, പി.എച്ച് അസ്ഹരി ആദൂര്‍, മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി കെ.പി സിറാജുദ്ദീന്‍, ഇബ്‌റാഹിം അസ്ഹരി, അസീസ് അസ്ഹരി ദേലംപാടി, സി.കെ ഹസൈനാര്‍ ഹാജി, അബ്ദുല്ല ഹാജി തൈവളപ്പ്, മാഹിന്‍ ദാരിമി ഗാളിമുഖം, ത്വയ്യിബ് കാനക്കോട്, ഇബ്‌റാഹിം കാനക്കോട്, ഇബ്രാഹിം പുതിയകണ്ടം,കെ.എച്ച് ഇബ്‌റാഹിം കിന്നിങ്കാര്‍, യുസുഫ് കാഞ്ഞിരംകടവ്, സത്താര്‍ പള്ളംകോട് സംസാരിച്ചു. വിവിധ പ്രദേശങ്ങളില്‍ കൂടി സഞ്ചരിച്ച ജാഥ നെല്ലിക്കട്ടയില്‍ സമാപിച്ചു. രണ്ടാംദിനമായ ഇന്ന് മഞ്ചേശ്വരം ബാക്‌റബയലില്‍നിന്നു ജാഥക്ക് തുടക്കം കുറിക്കും. ജാഥാ നായകന്‍ സുബൈര്‍ നിസാമിക്ക് പാത്തൂര്‍ അഹമ്മദ് മുസ്‌ലിയാര്‍ പതാക നല്‍കി ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് മജീര്‍പ്പള്ള ഹൊസങ്കടി ബായാര്‍ ബന്തിയോട് ബംബ്രാണ കട്ടത്തടുക്കയിലെ സ്വീകരണങ്ങള്‍ക്കു ശേഷം മൊഗ്രാലില്‍ സമാപിക്കും. ജില്ലാഭാരവാഹികളായ അബ്ദുല്‍ സലാം ഫൈസി, പേരാല്‍ ഇസ്മയില്‍ അസ്ഹരി ബദ്രിയ നഗര്‍ ചൗക്കി എന്നിവര്‍ ഉപനായകമാരായും ഡയറക്ടര്‍ ഹസന്‍ അദ്‌നാന്‍ അന്‍സാരി, കോര്‍ഡിനേറ്ററായി കബീര്‍ ഫൈസി പെരിങ്കടി,കുമ്പള മഞ്ചേശ്വരം മേഖല കൗണ്‍സില്‍ അംഗങ്ങളും ജാഥയില്‍ അണി നിരക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."