HOME
DETAILS
MAL
ദലിത് ലീഗ് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി
backup
March 02 2017 | 19:03 PM
മലപ്പുറം: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഭവന ധനസഹായം മൂന്നു ലക്ഷത്തില്‍നിന്നു പത്തു ലക്ഷം രൂപയായി ഉയര്‍ത്തുക, സ്പെഷല്‍ റിക്രൂട്ട്മെന്റ് നടത്തുക, വിലക്കയറ്റം തടയാന്‍ നടപടി സ്വീകരിക്കുക, സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാക്കുക, കര്‍ഷക തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് ഇന്ത്യന്‍ യൂനിയന്‍ ദലിത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. എന്‍.വി മോഹന്‍ദാസ് അധ്യക്ഷനായി. അഡ്വ. എം.പി ഗോപി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, സലീം കുരുവമ്പലം, അന്‍വര്‍ മുള്ളമ്പാറ, എ.പി സജിനി, വേലായുധന് മഞ്ചേരി, പ്രകാശന് മൂച്ചിക്കല്‍, വാസു കാരാട്ട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."