HOME
DETAILS
MAL
ഉന്നത തൊഴില്‍ പരിശീലന പദ്ധതി കൂടുതല്‍ വിദേശരാജ്യങ്ങളിലേക്ക് വിപുലീകരിക്കും: മന്ത്രി ടി.പി രാമകൃഷ്ണന്‍
backup
January 20 2019 | 06:01 AM
മലപ്പുറം: ഉന്നത തൊഴില്‍ പരിശീലന പദ്ധതി കൂടുതല്‍ വിദേശരാജ്യങ്ങളിലേക്ക് വിപുലീകരിക്കുന്നത് സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് തൊഴില്‍ നൈപുണ്യം എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ചെറിയമുണ്ടം ഗവ: ഐ.ടി.ഐയ്ക്കായി 4.77 കോടി രൂപ ചെലവില്‍ നിര്‍മിച്ച ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചെറിയമുണ്ടത്തെ നരിയറക്കുന്നില്‍ അനുവദിച്ച 2.5 ഏക്കറിലാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
അബ്ദുറഹ്മാന്‍ എം.എല്‍.എ അധ്യക്ഷനായി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: കെ.ടി ജലീല്‍ മുഖ്യാതിഥിയായി. സി അബ്ദുസലാം, സി.പി അബ്ദുല്‍ റഷീദ്, അറമുഖന്‍, ടി റഷീബ, എന്‍.വി ബാലകൃഷ്ണന്‍, ഇ ജയന്‍, ഇളംകുളം സീനത്ത് ഇസ്മായില്‍, ഉസ്മാന്‍ ഹാജി, പി.കെ മാധവന്‍, വി അബ്ദുറസാഖ്, കെ.പുരം സദാനന്ദന്‍, സി വാസുദേവന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."