വനിതാസംഘടനകള്‍ ഉറങ്ങുകയോ ഉറക്കം നടിക്കുകയോ?
രണ്ടുനാള്‍ മുന്‍പ് നിയമസഭയില്‍ അരങ്ങേറിയ വാക്‌പോര് മലയാളികളെയാകെ ലജ്ജിപ്പിക്കുന്നതായിരുന്നു. ആദിവാസികള്‍ക്കിടയില്‍ ശിശുമരണനിരക്കു കൂടുകയാണെന്നും അതിനുകാരണം പോഷകാഹാരക്കുറവാണെന്നും കുഞ്ഞിനു രണ്ടുവയസ്സാകുന്നതുവരെ മാസാമാസം രണ്ടായിരത്തഞ്ഞൂറു രൂപവീതം നല്‍കാന്‍ നടപടിയുണ്ടാകണമെന്നും മുസ്്‌ലിംലീഗ് എം.എല്‍.എ ശംസുദ്ദീന്‍ സൗമ്യമായ ഭാഷയിലാണു വകുപ്പുമന്ത്രി എ.കെ ബാലനോട് ആവശ്യപ്പെട്ടത്. അതിന് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പൊട്ടിത്തെറി കേരളത്തെ ഞെട്ടിത്തരിപ്പിച്ചു.
മന്ത്രി പറഞ്ഞത് ഇങ്ങനെയായിരുന്നു: ''നാലെണ്ണം ഈ അടുത്തകാലത്തു മരണപ്പെട്ടിട്ടുണ്ട്. അവരൊക്കെ ഗര്‍ഭിണികളായതു ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്. അവര്‍ ഇപ്പോള്‍ പ്രസവിച്ചതിനു ഞാനാണോ ഉത്തരവാദി''
സഖാവേ ഇത്രയ്ക്കു രാഷ്ട്രീയതിമിരം അപകടകരമാണ്. രാഷ്ട്രീയത്തേക്കാള്‍ മനുഷ്യത്വത്തിനു വിലകല്‍പ്പിക്കണം. താങ്കളെപ്പോലുള്ള രാഷ്ട്രീയക്കാരെ കാണുന്ന പുതുതലമുറ അരാഷ്ട്രീയവാദികളായിപ്പോകും. ചെ ഗുവേരയുടെ വാക്കുകള്‍ ഓര്‍മിപ്പിക്കട്ടെ: 'ലോകത്തെവിടെയെങ്കിലും ഒരാള്‍ വേദനിക്കുന്നുണ്ടെങ്കില്‍ നെഞ്ചു പിടയുന്നവനാണ് യഥാര്‍ഥ സഖാവ് .'
മന്ത്രിയുടെ ഇത്രയുംവലിയ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരേ കേരളത്തിലെ ഏറ്റവും വലിയ വനിതാസംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രതികരിച്ചുകണ്ടില്ല . ശരീഅത്തും മുത്വലാക്കും ബഹുഭാര്യാത്വവുമൊക്കെ പൊളിച്ചെഴുതുമെന്നു പറഞ്ഞ സതീദേവിയൊക്കെ ഇതു കണ്ടില്ലെന്നു നടിക്കുകയാണോ.
ഷംനാസ് കണ്ണൂക്കര, അജ്മാന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."