ഭര്‍തൃവീട്ടില്‍ യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍
കൊണ്ടോട്ടി: ഭര്‍തൃവീട്ടില്‍ യുവതി തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും പൊലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 25ന് കാരിമുക്കില്‍ കളത്തിങ്ങല്‍ ചെറിയാത്തന്റെ മകള്‍ ദിവ്യ (23) യാണ് ഭര്‍തൃഗൃഹത്തില്‍വച്ച് ആത്മഹത്യ ചെയ്തത്.
ഈ സംഭവത്തിലാണ് ഭര്‍ത്താവ് കാരിമുക്ക് കാവുംകണ്ടിയില്‍ സജീവ് (33), ഭര്‍തൃമാതാവ് ചിന്ന (62) എന്നിവരെ മലപ്പുറം ഡിവൈ.എസ്.പി പി.എം പ്രദീപ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച അറസ്റ്റ് ചെയ്ത ഇരുവരെയും മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡില്‍ വിട്ടു. സ്ത്രീധന പീഡനമാണ് മരണകാരണമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നു പൊലിസ് പറഞ്ഞു.
തൃശൂരില്‍നിന്നത്തെിയ സയന്റിഫിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സംഭവസ്ഥലം പരിശോധിച്ചു. എസ്.ഐ അബ്ദുല്‍ മജീദ്, എ.എസ്.ഐ സതീഷ് നാഥ്, വനിത സി.പി.ഒമാരായ തുളസി, ആരിഫ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."