'എനിക്കെതിരെ ദുഷ്പ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെല്ലാം മാപ്പു തന്നിരിക്കുന്നു'- കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാര്‍ കെജ്‌രിവാളിന് സത്യ വാചകം ചൊല്ലിക്കൊടുത്തു. മൂന്നാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്.
'തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ ആര്‍ക്ക് വോട്ടു ചെയ്തു എന്നത് ഇനി വിഷയമല്ല. നിങ്ങളെല്ലാം എന്റെ കുടുംബമാണ്. ഞാന്‍ എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കും. ഞാന്‍ നിങ്ങളുടെ മുഖ്യമന്ത്രിയാണ്. ബി.ജെ.പിക്കാരുടേയും കോണ്‍ഗ്രസുകാരുടേയും മുഖ്യമന്ത്രിയാണ്'- സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ജനങ്ങളോട് കെജ്‌രിവാള്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ചു വര്‍ഷവും ഡല്‍ഹിയുടെ വികസനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും അത് അടുത്ത അഞ്ചു വര്‍ഷവും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിക്കിനി പുതിയ രാഷ്ട്രീയമാണ്. നല്ല റോഡുകളുടെ രാഷ്ട്രീയം. മൊഹല്ല ക്ലിനിക്കുകളുടെ രാഷ്ട്രീയം, ഇന്ത്യയുടെ 21ാം നൂറ്റാണ്ടിന്റെ രാഷ്ട്രീയം- അദ്ദേഹം പറഞ്ഞു. തനിക്കെതിരെ വിദ്വേഷ പ3ചാരണം നടത്തിയവര്‍ക്കെല്ലാം മാപ്പു നല്‍കിയിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരേയും ഒന്നിച്ചു കൊണ്ടുപോവാനാണ് ആഗ്രഹിക്കുന്നതെന്നും താന്‍ തനിച്ചല്ല എല്ലാവരുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
കെജ്‌രിവാളിനൊപ്പം ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാര്‍ തന്നെയാണ് ഇത്തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വകുപ്പുകള്‍ വ്യക്തമല്ലെങ്കിലും മനീഷ് സിസോദിയ, സത്യേന്ദ്യര്‍ ജയിന്‍, ഗോപാല്‍ റായ്, ഇമ്രാന് ഹുസൈന്‍, രാജേന്ദ്ര പാല്‍ ഗൗതം, കൈലാഷ് ഗെഹ്ലോട്ട് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."