'ജാമിഅ അതിക്രമം: അമിത് ഷായും പൊലിസ് അധികാരികളും കള്ളം പറഞ്ഞു'- ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക
ന്യൂഡല്‍ഹി: ജാമിഅ മില്ലിയ സര്‍വകലാശാല ലൈബ്രറിയ്ക്കുള്ളില്‍ പൊലിസ് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്തെന്ന് വ്യക്തമാകുമെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
'പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ഡല്‍ഹി പൊലിസ് മര്‍ദ്ദിക്കുന്നത് എങ്ങനെയെന്ന് നോക്കൂ. ഒരു ആണ്‍കുട്ടി പുസ്തകം വായിച്ചു കൊണ്ടിരിക്കുകയാണ്. എന്നിട്ടും പൊലിസുകാരന് ലാത്തി കൊണ്ടടിക്കുന്നു. ലൈബ്രറിയില്‍ പ്രവേശിച്ച് ആരെയും തല്ലിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും ഡല്‍ഹി പൊലിസ് ഉദ്യോഗസ്ഥരും നുണ പറഞ്ഞു. ഈ ദൃശ്യങ്ങള്‍ കണ്ട ശേഷം, ജാമിഅയിലെ അക്രമത്തില്‍ നടപടിയെടുത്തില്ലെങ്കില്‍, സര്‍ക്കാരിന്റെ ഉദ്ദേശ്യം പൂര്‍ണ്ണമായും മുന്നില്‍ വരും', പ്രിയങ്ക ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."