HOME
DETAILS
MAL
കഞ്ഞിപ്പുര ജുമാമസ്ജിദില്‍ കവര്‍ച്ച; ഇമാമിന്റെ പണവും ലാപ്ടോപ്പും നഷ്ടപ്പെട്ടു
backup
March 02 2017 | 19:03 PM
പുത്തനനത്താണി: കഞ്ഞിപ്പുര ജുമാമസ്ജിദില്‍ കവര്‍ച്ച. പള്ളിയിലെ ഇമാമിന്റെ ലാപ്ടോപ്പും മൊബൈല്‍ഫോണും എണ്ണായിരം രൂപയും വാച്ചും മോഷണം പോയി. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് പ്രഭാതനിസ്ക്കാരത്തിനായി വുളൂഅ് ചെയ്യാന്‍ റൂം പൂട്ടി പുറത്തുപോയ സമയത്താണ് മോഷണം നടന്നത്.
ഒന്നാം നിലയിലെ റൂമില്‍ താമസിക്കുന്ന ഇമാമിന്റെ റൂമിന്റെ പൂട്ട് തകര്‍ത്താണ് മോഷണം നടന്നിരിക്കുന്നത്. ഇമാം തിരിച്ചെത്തിയപ്പോള്‍ റൂം തുറന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സാധനങ്ങളും പണവും നഷ്ടപ്പെട്ടതായി മനസിലായി. ഇമാം മൂസക്കുട്ടി ഫൈസി നല്കിയ പരാതിയില്‍ വളാഞ്ചേരി സി.ഐ കെ.എം ബഷീറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."