കമ്യൂനിറ്റി ഹെല്‍ത്ത് സെന്ററിലെ പുതിയ കെട്ടിടം: ഉദ്ഘാടനം അടുത്ത ആഴ്ച
എടപ്പാള്‍: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് എടപ്പാള്‍ കമ്യൂനിറ്റി ഹെല്‍ത്ത് സെന്ററിലെ പുതിയ കെട്ടിടം ഉദ്ഘാടനം അടുത്ത ആഴ്ച നടക്കും. പഴയ കെട്ടിടവും പുതിയ കെട്ടിടവും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്തെ ജോലികള്‍ പുരോഗമിച്ചുവരികയാണ്.
ആധുനിക സൗകര്യങ്ങളോടുകൂടി മാതൃശിശു കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും കെട്ടിട നമ്പര്‍ ലഭിക്കാത്തതിനാല്‍ ഉദ്ഘാടനം വൈകുകയായിരുന്നു. ഇതിനിടെ, ആശുപത്രിയുടെ ശോച്യാവസ്ഥയും ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തതും ചൂണ്ടണ്ടിക്കാട്ടി പഞ്ചായത്തിലെ പ്രതിപക്ഷം സമരവുമായി രംഗത്തിറങ്ങിയതോടെ മന്ത്രി കെ.ടി ജലീല്‍ ഇടപെട്ട് പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുകയായിരുന്നു. മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കെട്ടിടത്തിന് നമ്പര്‍ ലഭിച്ചത്.
കെട്ടിടത്തിനു രണ്ടുദിവസത്തിനകം നമ്പര്‍ നല്കാന് മന്ത്രി പഞ്ചായത്ത് സെക്രട്ടറിക്കു നിര്‍ദേശം നല്കി. അവശേഷിക്കുന്ന ജോലികളും ഉടന്‍ പൂര്‍ത്തീകരിച്ച് അടുത്ത മാസം കെട്ടിടം ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി ബിജോയ് അറിയിച്ചു. കെട്ടിടം തുറന്നുകൊടുക്കുന്നതോടെ, കിടത്തിചികിത്സയ്ക്കു സ്ഥലമില്ലെന്ന പ്രശ്നത്തിനു പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."