'ഒരു അനുമതിയുമില്ലാതെ തീവ്രവാദികള്‍ അഴിഞ്ഞാടുന്നു, ഈ രാജ്യദ്രോഹികളെ എന്താണ് നിലയ്ക്ക് നിര്‍ത്താത്തത്?'- യൂത്ത് ലീഗിന്റെ ശഹീന്‍ബാഗ് സ്ക്വയറിനെതിരെ കെ. സുരേന്ദ്രന്
കോഴിക്കോട്: പൗരത്വ നിയമഭേദഗതിക്കെതിരെ കോഴിക്കോട് കടപ്പുറത്ത് സമരം നടത്തുന്ന യൂത്ത് ലീഗിനെ തീവ്രവാദികളെന്നും രാജ്യദ്രോഹികളെന്നും ആക്ഷേപിച്ച് ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ബി.ജെ.പി അധ്യക്ഷനായി ചുമതലയേറ്റ ശേഷം കോഴിക്കോട്ടെത്തിയപ്പോള്‍ റെയില്വേസ്റ്റേഷന് പരിസരത്ത് നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്.
ഇവിടെ കടപ്പുറത്ത് തീവ്രവാദികള്‍ കുറച്ചു ദിവസമായിട്ട് ശഹീന്‍ബാഗ് സ്ക്വയര്‍ എന്നൊക്കെ പറഞ്ഞ് വിഷലിപ്തമായിട്ടുള്ള പ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ ഈ കോര്‍പ്പറേഷനില്‍ അന്വേഷിച്ചപ്പോള്‍ അതിന് ഒരു പെര്‍മിഷനുമില്ല. കടപ്പുറത്ത് സ്തൂപങ്ങള്‍ കെട്ടിയും സ്മാരകങ്ങള്‍ കെട്ടിയും ഒരു അനുമതിയുമില്ലാതെ തീവ്രവാദികള്‍ അഴിഞ്ഞാടുകയാണ്. കോഴിക്കോട്ടെ കോര്‍പ്പറേഷനോ ഇവിടുത്തെ പൊലിസുകാരോ അവിടെ എന്താണ് നടക്കുന്നതെന്ന് അന്വേഷിക്കേണ്ട മര്യാദ കാണിക്കേണ്ടതായിരുന്നില്ലേ?
മുസ്ലിംകളെയും ഹിന്ദുക്കളെയും ഭിന്നിപ്പിക്കുന്ന ഈ രാജ്യദ്രോഹികളെ എന്താണ് നിലയ്ക്ക് നിര്ത്താതെന്നും കെ. സുരേന്ദ്രന് ചോദിച്ചു.
അതേസമയം, പോര്‍ട്ടിന്റെ പരിധിയില്‍ വരുന്ന സ്ഥലത്താണ് പ്രതിഷേധം നടക്കുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം പ്രതികരിച്ചു. പോര്‍ട്ടിന്റെ അനുമതിയോടെ തന്നെയാണ് സമരം നടക്കുന്നത്. ദിവസം 8000 രൂപയോളം വാടക നല്‍കിയാണ് സമരം നടന്നുവരുന്നതെന്നും നജീബ് കാന്തപുരം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."