സമ്പൂര്‍ണ വൈദ്യുതീകരണ യജ്ഞം: വിളംബരജാഥ നടത്തി
തിരൂര്‍: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ പ്രചാരണത്തിനായി കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു) തിരൂര്‍ ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിളംബര ജാഥനടത്തി.
തിരൂര്‍ സര്‍ക്കിള്‍ ഓഫിസ് പരിസരത്ത് രാവിലെ പത്തിന് യൂനിയന്‍ സംസ്ഥാന ജോയിന്റെ് സെക്രട്ടറി ടി.കെ ഷാജന്‍ ജാഥ ഉദ്ഘടനം ചെയ്തു. ജാഥയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിശദീകരിച്ച് തിരൂര്‍, താനൂര്‍, താനാളൂര്‍, വൈലത്തൂര്‍, പുത്തനത്താണി, തിരുന്നാവായ, പരിയാപുരം, കാവിലക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ പര്യാടനത്തിന് ശേഷം വൈകീട്ട് ആലത്തിയൂരില്‍ സമാപിച്ചു. സി.പി.എം ആലത്തിയൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഫിറോസ് സമാപന യോഗം ഉദ്ഘാടനം ചെയ്തു. കെ വേലായുധന്‍ അധ്യക്ഷനായി. ജാഥാപര്യടനത്തില്‍ ജാഥാ ക്യാപ്റ്റന്‍, കെ രവി, വി.സി ശശിധരന്‍, സി ഗിരീഷ്, ഗണേഷന്‍, ശിവദാസന്‍, കെ.പി നൗഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."