HOME
DETAILS

ഹീര ഗ്രൂപ്പ് തട്ടിപ്പ്: ആക്ഷന്‍ കമ്മിറ്റി പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി

  
backup
January 20 2019 | 06:01 AM

%e0%b4%b9%e0%b5%80%e0%b4%b0-%e0%b4%97%e0%b5%8d%e0%b4%b0%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%86-2

കോഴിക്കോട്: ഹീര ഗ്രൂപ്പിന്റെ തട്ടിപ്പിനിരയായവര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. കേസിന്റെ അന്വേഷണം ഊര്‍ജിതമാക്കാനും വഞ്ചിക്കപ്പെട്ടവരുടെ പരാതിയില്‍ എഫ്.ഐ.ആര്‍ നടപടികള്‍ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ സിറ്റി പൊലിസ് കമ്മിഷണര്‍ കോറി സഞ്ജയ് കുമാര്‍ ഗുരുഡിന് പരാതി നല്‍കിയത്. വിവിധ ജില്ലകളിലും ഇതര സംസ്ഥാനങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന ഗൗരവമേറിയ തട്ടിപ്പാണിതെന്നും ഇരകള്‍ക്ക് നീതി ലഭിക്കാനാവശ്യമായ നടപടികളുണ്ടാവുമെന്ന് കമ്മിഷണര്‍ പറഞ്ഞു. ചെമ്മങ്ങാട് സ്റ്റേഷനില്‍ ലഭിച്ച പരാതികളില്‍ എഫ്.ഐ.ആര്‍ തയാറാക്കാനും കമ്മിഷണര്‍ നിര്‍ദേശം നല്‍കി. കോഴിക്കോട് ചെമ്മങ്ങാട് പൊലിസിലാണ് തട്ടിപ്പ് സംബന്ധിച്ച പരാതികളുള്ളത്. പൊലിസ് നടപടി കാര്യക്ഷമല്ലെന്നും ഇതിനാലാണ് കമ്പനി മേധാവി നൗഹീറ ഷെയ്ക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം കിട്ടിയതെന്നും പരാതിക്കാര്‍ പറയുന്നു. അതേസമയം തട്ടിപ്പിനു അന്തര്‍സംസ്ഥാന ബന്ധമുള്ളതിനാല്‍ ഉന്നതതല അന്വേഷണം വേണ്ടിവരുമെന്നാണു പൊലിസ് പറയുന്നത്. രണ്ടുകോടി രൂപയില്‍ അധികമുള്ള തട്ടിപ്പ് കേസുകള്‍ ലോക്കല്‍ പൊലിസ് കൈകാര്യം ചെയ്യേണ്ടെന്നും ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും ഡി.ജി.പിയുടെ ഉത്തരവുണ്ട്.  ഇതിന്റെ അടിസ്ഥാനത്തില്‍ കേസന്വേഷണം ്രൈകംബ്രാഞ്ചിന് കൈമാറാനായി സിറ്റി പൊലിസ് കമ്മിഷണര്‍ക്കു സമര്‍പ്പിച്ചുവെന്ന് ചെമ്മങ്ങാട് പൊലിസ് പറയുന്നു. ഹീര ഗ്രൂപ്പ് എം.ഡിയും ഹൈദരാബാദ് സ്വദേശിനിയുമായ നൗഹീര ഷെയ്ഖ് കോഴിക്കോട് സാമ്പത്തിക തട്ടിപ്പിന് തുടക്കം കുറിച്ചത് ഹീര ഗ്രൂപ്പിന്റെ ബ്രാഞ്ച് കോഴിക്കോട് തുടങ്ങുന്നതിന് മുന്‍പാണെന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. 2012 അവസാനമാണ് കോഴിക്കോട് ഇടിയങ്ങരയില്‍ നാലര സെന്റ് സ്ഥലത്ത് സ്ഥാപനം തുടങ്ങിയതെങ്കിലും തട്ടിപ്പ് ലക്ഷ്യമിട്ട് 2012 ആദ്യത്തില്‍ തന്നെ നിക്ഷേപകരില്‍നിന്ന് പണം തട്ടാന്‍ ആരംഭിച്ചിരുന്നതായാണ് വിവരം.
പലിശ വാങ്ങുന്നത് നിഷിദ്ധമാണെന്ന് നിക്ഷേപകരെ ധരിപ്പിച്ച് വന്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പാണ് പുറത്തുവന്നത്.
കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട് ഓഫിസ് കേന്ദ്രീകരിച്ചാണ് നിയന്ത്രിച്ചിരുന്നത്. ഇതിനിടെ പൊലിസില്‍ പരാതി നല്‍കിയാല്‍ നിക്ഷേപിച്ച പണം തിരിച്ചുകിട്ടില്ലെന്ന ഭീഷണിയെ തുടര്‍ന്ന് പരാതിയുമായി എത്തിയവരടക്കം പിന്‍മാറുന്നതായും വാര്‍ത്തകളുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  19 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  19 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  19 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  19 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  19 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  19 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  19 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  19 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  19 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  19 days ago