വസന്തോത്സവത്തില്‍ ഉണക്കമീന്‍ ചാകര
തിരുവനന്തപുരം: കനകക്കുന്നില്‍ വസന്തോത്സവം കാണാനെത്തുന്നവര്‍ക്ക് ഉണക്കമീനിന്റെ ചാകരയുമായി സാഫ് സ്റ്റാള്‍. സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍മെന്‍ (സാഫ്) ന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളായ സ്ത്രീകള്‍ക്ക് സഹായം നല്‍കുന്നതിന്റെ ഭാഗമായാണ് സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. ന
വലിയതുറയില്‍ നിന്നുള്ള സാന്ത്വന യൂണിറ്റും അടിമലത്തുറയില്‍ നിന്നുള്ള ദിയ യൂണിറ്റുമാണ് കലര്‍പ്പില്ലാത്ത വിവിധതരം ഉണക്കമീനുകളും മത്സ്യ ഉല്‍പന്നങ്ങളുമായി സന്ദര്‍ശകരെ വരവേല്‍ക്കുന്നത്. നെത്തോലി, വാള, സ്രാവ്, ഉലുവ, ചെമ്മീന്‍ തുടങ്ങിയ ഉണക്കമത്സ്യങ്ങളും ചെമ്മീന്‍ റോസ്റ്റ്, ഉണക്ക ചെമ്മീന്‍ ചമ്മന്തി, മീന്‍ അച്ചാര്‍ എന്നീ മത്സ്യ വിഭവങ്ങളും ന്യായമായ നിരക്കില്‍ ഇവിടെനിന്ന് വാങ്ങാം. പൊതുവെ വിപണിയില്‍ ലഭ്യമായ ഉണക്കമീനില്‍ നിന്നും വ്യത്യസ്തമായി സോളാര്‍ ഡ്രയറില്‍ ശ്രദ്ധയോടെ ഉണക്കിയെടുക്കുന്ന മത്സ്യങ്ങളാണ് സ്റ്റാളിലുള്ളത്. മികവുറ്റ പാക്കിങോടെ സാഫ് പുറത്തിറക്കുന്ന 'തീരമൈത്രി' ഉണക്കമീന്‍ ബ്രാന്‍ഡും സ്റ്റാളിലുണ്ട്. 2004 ലുണ്ടായ സുനാമി ദുരന്തത്തിന് ശേഷം മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി രൂപംനല്‍കിയ സര്‍ക്കാര്‍ സംരംഭമാണ് സാഫ്. രണ്ടു മുതല്‍ നാലുവരെ സ്ത്രീകള്‍ ചേര്‍ന്നാണ് ഓരോ സംരംഭക യൂണിറ്റും ആരംഭിച്ചിരിക്കുന്നത്. നിലവില്‍ 122 ഗ്രൂപ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. സാഫിന്റെ നേതൃത്വത്തില്‍ ഇവര്‍ നിര്‍മിച്ചു നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ വന്‍ ഡിമാന്റാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."