വെള്ളരിക്കൃഷിയില്‍ നൂറുമേനി വിളവ്
കരുളായി: പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്ത വെള്ളരിക്ക് നൂറുമേനി വിളവ്. കരുളായി അമ്പലപ്പടിയിലെ തലക്കേട്ടുപുറം നാസറാണ് 15 സെന്റോളം സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളരി കൃഷി ചെയ്തത്. സാധാരണ രീതിയില്‍ തടമെടുത്താണ് വെള്ളരി കൃഷി ചെയ്യാറ്. എന്നാല്‍ ഈ രീതി ഒഴിവാക്കി അത്യാധുനിക കൃഷി രീതികളായ ബഡ് ഒരുക്കി പ്ലാസ്റ്റിക് മള്‍ച്ചിങ് ഇറിഗേഷന്‍ വിത്ത് ഫെര്ട്ടിഗേഷന് സംവിധാനത്തിലാണ് നാസര്‍ വെള്ളരി കൃഷി ചെയ്തത്. ഇതിനായി ഹൈബ്രീഡ് എഫ് വണ്‍ വിത്താണ് നാസര്‍ തെരഞ്ഞെടുത്തത്.
കൃത്യമായ വള പ്രയോഗവും രീതിയും ഉള്‍പെടുത്തിയതിനാല്‍ 15 സെന്റ് സ്ഥലം വെള്ളരിപാടമായി പരിണമിച്ചു. 8000 കിലോ (8 ടണ്‍) വെള്ളരിയാണ് നാസര്‍ വിളവെടുത്തത്. ഈയിടെ വെള്ളരിക്ക് വില ഗണ്യമായി ഉയര്‍ന്നിരുന്നു. ഇന്ന് പൊതുവിപണയില്‍ 20 മുതല്‍ 30 രൂപ വരെയാണ് വില. എന്നാല്‍ നാസര്‍ പതിനഞ്ച് രൂപക്കാണ് കരുളായി കൃഷി ഭവനു കീഴിലുള്ള എ ഗൈഡ് വെജിറ്റബിള്‍ ക്ലസ്റ്ററിന്റെ പച്ചക്കറി മാര്‍ക്കറ്റില്‍ വില്‍പ്പന നടത്താന്‍ ഉദ്ദേശിക്കുന്നത്. വെള്ളരിക്ക് പുറമെ തണ്ണിമത്തല്‍ ഉള്പടെയുള്ള കൃഷിയും നാസര്‍ ചെയ്യുന്നു@്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."