വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
കാട്ടാക്കട: വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. തീപടര്‍ന്ന് വീടിനും നാശം സംഭവിച്ചു. പേഴുംമൂട് ലക്ഷം വീട് കോളനിയില്‍ ഷെമീരിന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.
ഒരു ബൈക്കും രണ്ട് സ്കൂട്ടറും കത്തി നശിച്ചു. സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ. പേഴുംമൂട് ലക്ഷം വീട് കോളനിയില്‍ താമസക്കാരമായ സജീര്‍ ഭാര്യയെ മര്‍ദിക്കുന്നതു കണ്ട സമീപവാസിയായ അസീസ് ഇവരെ കൈയേറ്റം ചെയ്യുന്നതില്‍ നിന്ന് വിലക്കി. ഇതോടെ സജീറും അസീസുമായി വഴക്കായി.
ഇതില്‍ വൈരാഗ്യംകൊണ്ട സജീര്‍ ഇന്നലെ പുലര്‍ച്ചെ അസീസ് സ്ഥിരമായി ബൈക്ക് വയ്ക്കുന്ന ഷെമീറിന്റെ വീട്ടിന്റെ മുന്നിലുണ്ടായിരുന്ന അസീസിന്റെ ബൈക്ക് കത്തിച്ചു. ഇതില്‍ നിന്ന് തീപിടിച്ച് സമീപവാസിയായ ഷെഫീക്കിന്റെ സ്കൂട്ടറും കത്തി നശിച്ചു. തീ ആളിപ്പടര്‍ന്ന് ഷെമീറിന്റെ വീടിനും തീപിടിച്ചു.
സമീപ വാസികള്‍ ഉണര്‍ന്ന് തീയണച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. കാട്ടാക്കട പൊലിസ് സ്ഥലത്തെത്തി സംശയത്തിന്റെ പേരില്‍ പുലര്‍ച്ചേ തന്നെ സജീറിനെ കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ കുറ്റം സമ്മതിച്ചതിനെത്തുടര്‍ന്ന് ഇയാളുടെ പേരില്‍ പൊലീസ് കേസെടുത്ത് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."