കോട്ടക്കലിലെ ലഹരി വില്പന; പ്രതിരോധിക്കാനിറങ്ങി യൂത്ത്ലീഗ്
കോട്ടക്കല്‍: ടൗണിലും പരിസരങ്ങളിലും സജീവമായ ലഹരി വില്പനയ്ക്കെതിരേ യൂത്ത്ലീഗ് മുനിസിപ്പല്‍ കമ്മിറ്റി പ്രതിരോധത്തിനിറങ്ങുന്നു. ലഹരി മാഫിയയെ തുടരത്തുന്നതിനായി വിവിധ പദ്ധതികള്‍ ആവിഷ്കരിക്കും. കഴിഞ്ഞ ദിവസം യൂത്ത്ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ടൗണില്‍ വാണിങ് മാര്‍ച്ച് നടത്തി.
കെ.എം ഖലീല്‍, സുലൈമാന്‍ പാറമ്മല്‍, അഹമ്മദ് എം.പി, നാസര്‍ തയ്യില്‍, ടി.പി ബാവ, സലാം കെ.വി, ടി.പി മുജീബ്, കെ.എം സ്വാലിഹ് നേതൃത്വം നല്കി. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
ടൗണിലെ ലഹരി മാഫിയയുടെ വിളയാട്ടത്തെ സംബന്ധിച്ച് സുപ്രഭാതം നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. വില്പനയ്ക്കെതിരേ പ്രതികരിച്ചതിനു മലപ്പുറം ബ്ലോക്ക് പഞ്ചായത്തംഗം മേലേതില്‍ അലിയെ ഭീഷണിപ്പെടുത്താനും ശ്രമമുണ്ടായിരുന്നു. ലഹരി വില്പനയ്ക്കെതിരേ പൊലിസ് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും യൂത്ത്ലീഗ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."