പള്ളിക്കലില്‍ വീണ്ടും തെരുവുനായകളുടെ ആക്രമണം; നിരവധി ആടുകളെ കടിച്ചുകൊന്നു
കല്ലമ്പലം: പള്ളിക്കല്‍ പഞ്ചായത്ത് പ്രദേശത്ത് വീണ്ടും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. ഒരാഴ്ചക്കിടയില്‍ മേഖലയില്‍ നിരവധി ആടുകളെയാണ് നായക്കൂട്ടം കൊന്നൊടുക്കിയത്. നിരവധി ആടുകള്‍ മ!ൃതപ്രായരുമാണ്.
ഏറ്റവും ഒടുവില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയെത്തിയ നായ്ക്കൂട്ടം പള്ളിക്കല്‍ തുണ്ടില്‍ വീട്ടില്‍ അജിയുടെ രണ്ട് ആടുകളെ കൊന്നു. ഇതിന് മുമ്പ് അറപ്പുരവീട്ടില്‍ ശശിയുടെ മൂന്ന് ആടുകള്‍, ഫസീലയുടെ ഗര്‍ഭിണിയായ ആട് എന്നിവയെയും നായക്കൂട്ടം കൊന്നുതിന്നു.
പള്ളിക്കല്‍ തെരിയില്‍ വീട്ടില്‍ റാഫിയുടെ ഒരു ആടും, ബാനാതില് അബ്ദുള്‍ റഹ്മാന്റെ ആടും നായ്ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്ക് പറ്റി മരണത്തോട് മല്ലിടുകയാണ്. പ്രദേശത്തെ നിരവധി കര്‍ഷകരുടെ കോഴികളെയും കൂടുകള്‍ തകര്‍ത്ത് നായ്ക്കൂട്ടം കൊന്നുതിന്നു. ഇതിനൊപ്പം പള്ളിക്കല്‍ കെ കെ കോണം പ്രദേശത്ത് പന്നികളുടേയും കുരങ്ങുകളുടെയും ശല്യംകൂടി ആയതോടെ കര്‍ഷകര്‍ പൊറുതിമുട്ടിയിരിക്കുകയാണ്. മേഖലയിലെ വന്യമൃഗങ്ങളുടെ ശല്യവും നായകളുടെ ശല്യവും അടിയന്തരമായി പരിഹരിക്കുന്നതിന് അധികാരികളുടെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടാകണമെന്ന് കര്‍ഷകസംഘം പള്ളിക്കല്‍ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."