HOME
DETAILS

മഹാരാഷ്ട്രയില്‍ ഭരണമുന്നണിയില്‍ അസ്വാരസ്യം

  
backup
February 16 2020 | 18:02 PM

%e0%b4%ae%e0%b4%b9%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d

മുംബൈ: മഹാരാഷ്ട്രയില്‍ ഭരണം നടത്തുന്ന മഹാവികാസ് അഘാഡി സഖ്യത്തില്‍ വിള്ളലിന് വഴിയൊരുക്കി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെയും ശിവസേനയുടെയും നിലപാടുകള്‍. ഭീമാ കൊറേഗാവ് കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ.യ്ക്കു വിട്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം മഹാരാഷ്ട്ര സര്‍ക്കാര്‍ ശരിവയ്ക്കുകയും അതിനെ അനുകൂലിച്ച് ശിവസേന രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ സംസ്ഥാനത്ത് എന്‍.പി.ആര്‍ നടപ്പാക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെയാണ് കോണ്‍ഗ്രസും എന്‍.സി.പിയും പരസ്യമായി ഇടഞ്ഞത്.
എന്‍.പി.ആര്‍ നടപ്പാക്കുമെന്ന തീരുമാനത്തിനെതിരേ കഴിഞ്ഞ ദിവസം എന്‍.സി.പി നേതാവ് ശരത് പവാര്‍ രംഗത്തെത്തിയിരുന്നു. ഭീമാ കൊറേഗാവ് കേസ് എന്‍.ഐ.എയ്ക്കു വിട്ട നിലപാടിനെതിരേയും രംഗത്തെത്തിയ അദ്ദേഹം, ഉദ്ധവ് സര്‍ക്കാര്‍ ചെയ്തതു തെറ്റാണെന്നു വ്യക്തമാക്കുകയും തീരുമാനം ഭരണഘടനാ ലംഘനമാണെന്ന് ആരോപിക്കുകയുമുണ്ടായി.
ഭീമാ കൊറേഗാവ് കേസിനൊപ്പം എല്‍ഗാര്‍ പരിഷത് കേസും എന്‍.ഐ.എയ്ക്കു വിട്ടിട്ടുണ്ട്. ഇതിനെതിരേയും ഇന്നലെ ശരത് പവാര്‍ രംഗത്തെത്തി.
ഭീമാ കൊറേഗാവ് കേസും എല്‍ഗാര്‍ പരിഷത് കേസും ഒന്നല്ലെന്നു വ്യക്തമാക്കിയ അദ്ദേഹം, സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുകയും ചെയ്തു. മുന്‍പ് മഹാരാഷ്ട്ര ഭരിച്ചിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന് ഈ കേസുകളില്‍ പലതും മറച്ചുവയ്ക്കാനുണ്ടെന്നും അതിനാലാണ് കേസ് എന്‍.ഐ.എയ്ക്കു വിട്ടതെന്നും അദ്ദേഹം ആരോപിച്ചു. ഈ കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്നായിരുന്നു നേരത്തെ പവാര്‍ ആവശ്യപ്പെട്ടിരുന്നത്.
വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം ശരത് പവാറും ഉദ്ധവ് താക്കറെയും വേദി പങ്കിടുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മരുമകനുമായി വഴക്കിട്ട് കുഴഞ്ഞുവീണ ഗൃഹനാഥന്‍ മരിച്ചു

Kerala
  •  3 months ago
No Image

വടക്കാഞ്ചേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago
No Image

മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ..; വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതില്‍ സുരേഷ് ഗോപി

Kerala
  •  3 months ago
No Image

വന്ദേമെട്രോ ഇനി ' നമോ ഭാരത് റാപിഡ് റെയില്‍; ഉദ്ഘാടനത്തിന് മുന്‍പ് പേര് മാറ്റം

National
  •  3 months ago
No Image

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസിന് പുതിയ കോച്ചുകള്‍ വരുന്നു

Kerala
  •  3 months ago
No Image

തിരുവനന്തപുരത്ത് പൊലിസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

ബീഫ് പാകം ചെയ്തതിന് ഏഴ് വിദ്യാർഥികളെ ഗവ. കോളേജ് ഹോസ്റ്റലിൽനിന്നു പുറത്താക്കി; 14,000 രൂപ പിഴയും ചുമത്തി

National
  •  3 months ago
No Image

നിപ: മലപ്പുറത്ത് കണ്‍ട്രോള്‍ റൂം തുറന്നു; രോഗലക്ഷണമുള്ള 10 പേരുടെ സാമ്പിള്‍ പരിശോധിക്കും

Kerala
  •  3 months ago
No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം;അജ്മലും ഡോ.ശ്രീക്കുട്ടിയും അറസ്റ്റില്‍, കാറില്‍ മൂന്നാമതൊരാളുകൂടി?

Kerala
  •  3 months ago
No Image

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്; മലയാള സിനിമയില്‍ ഒരു സംഘടന കൂടി 

Kerala
  •  3 months ago