അപൂര്‍വ ഇനം പക്ഷികള്‍ കൂടൊരുക്കിയ ചോറക്കാടിന് തീയിട്ടു
മണലൂര്‍: അപൂര്‍വയിനം പക്ഷികള്‍ കൂടൊരുക്കിയ വര്‍ഷങ്ങളുടെ പഴക്കമുള്ള ചോറക്കാടിന് അജ്ഞാത സംഘം തീയിട്ടു. കഴിഞ്ഞ ദിവസം രാവിലെ പറപ്പൂര്‍ സഹകരണ സംഘത്തിന്റെ വല്ലിയാ കോള്‍ പടവിലാണ് സംഭവം. ഒരു കിലോമീറ്റര്‍ ദൂരത്തില്‍ വളര്‍ന്ന് നില്‍ക്കുന്നതാണ് ചോറക്കാട് ബണ്ടില്‍. അപൂര്‍വയിനം നീല കോഴികളും കൊക്കും അടക്കാക്കിളികളും മുള്ളന്‍പന്നിയും ഉള്‍പെടെയുള്ളവരുടെ പ്രകൃതിദത്തമായ ആവാസവ്യവസ്ഥയാണ് തീയിട്ട് നശിപ്പിച്ചത്.
കുറെ പക്ഷികള്‍ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് പറന്നകന്നു. മറ്റു ചില പക്ഷികള്‍ മണിക്കുറുകള്‍ താണ്ടവമാടിയ തീച്ചൂളയില്‍ വെന്ത് വെണ്ണീറായി.
പാടശേഖരത്തിലും ചാലിലും വെള്ളം ഉണ്ടായതും മറ്റു പാടശേഖരങ്ങള്‍ കൊയ്‌തൊഴിഞ്ഞതും കൂടുതല്‍ അനിഷ്ടങ്ങള്‍ ഉണ്ടായില്ല. ബോധപൂര്‍വം തീയിട്ടതാണെന്ന് പ്രകൃതി സ്‌നേഹികളും പക്ഷി നിരീക്ഷകരും പറയുന്നു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."