HOME
DETAILS
MAL
മകളെ ശല്യം ചെയ്തത് തടയാന്‍ ശ്രമിച്ച അമ്മക്ക് മര്‍ദനം
backup
June 15 2016 | 02:06 AM
വെള്ളറട: പതിനാറുകാരിയായ മകളെ ശല്യം ചെയ്തത് തടയാന്‍ ശ്രമിച്ച അമ്മക്ക് മര്‍ദനം. ഉണ്ടന്‍കോട് രേഷ്മ ഭവനില്‍ ബിന്ദു(33) നാണ് മര്‍ദനമേറ്റത്. ഇവരെ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് 1.30 ന് ആയിരുന്നു സംഭവം. വിധവയും പിന്നാക്ക വിഭാഗക്കാരിയുമായ ബിന്ദുവിന് രണ്ട് പെണ്മക്കളാണ്. ക്ലാസിന് പോയ ഇളയ മകളെ കൂട്ടികൊണ്ടുവരാന്‍ പോയ മൂത്ത മകളെ സമീപവാസിയും വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ സുരേഷ് ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ബിന്ദുവിനെ കമ്പിപ്പാരക്ക് മര്‍ദിക്കുകയും ചെയ്തതായി വെള്ളറട പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു. അക്രമിക്കു വേണ്ടി പൊലിസ് തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."