ഷഹീന്‍ബാഗിലെ സമരത്തിനെതിരേ കേരളാ ഗവര്‍ണര്‍
പനാജി: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡല്‍ഹി ഷഹീന്‍ബാഗില്‍ നടക്കുന്ന സമാധാനപരമായ പ്രതിഷേധത്തെ വിമര്‍ശിച്ച് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഗോവയിലെ പനാജിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.
നിയമം കൈയിലെടുക്കുകയാണ് സമരക്കാര്‍ ചെയ്യുന്നതെന്നും മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിക്കരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരമാര്‍ശം. ആളുകളുടെ ജീവിതത്തെ സമരം ബാധിക്കുന്നുണ്ട്. പ്രതിഷേധിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും എല്ലാവര്ക്കും അവകാശമുണ്ടെന്നു പറഞ്ഞ അദ്ദേഹം, എന്നാല്‍ അതു മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിച്ചാകരുതെന്നും സ്വന്തം അഭിപ്രായങ്ങള്‍ മറ്റുള്ളവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ഷഹീന്‍ബാഗിലെ സമരക്കാര്‍ ചെയ്യുന്നതെന്നും ആരോപിച്ചു. നേരത്തെ കേരളാ സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കിയതിനെതിരേയും ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. നിയമസഭയിലെ നയപ്രഖ്യാപനത്തിലെ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്ന ഭാഗം തന്റെ വിയോജിപ്പോടെയായിരുന്നു വായിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."