ഇറാഖില്‍ യു.എസ് എംബസിക്ക് സമീപം റോക്കറ്റാക്രമണം
ബഗ്ദാദ്: ഇറാഖിലെ യു.എസ് എംബസി സ്ഥിതിചെയ്യുന്ന ഗ്രീന്‍സോണില്‍ റോക്കറ്റാക്രമണം. ഇന്നലെ നടന്ന സംഭവത്തില്‍ ആളപായമൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, എംബസിക്കു സമീപത്തെ കെട്ടിടങ്ങള്‍ക്കു ചെറിയതോതില്‍ കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെയായിരുന്നു ആക്രമണം. നിരവധി റോക്കറ്റുകള്‍ എംബസിക്കു സമീപം പതിച്ചിട്ടുണ്ട്. ഇത് യു.എസ്, ഇറാഖ് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാഖ് ആഭ്യന്തര മന്ത്രാലയവും മറ്റു രാജ്യങ്ങളുടെ എംബസികളും സ്ഥിതിചെയ്യുന്ന അതീവ സുരക്ഷാ മേഖലയിലാണ് ആക്രമണങ്ങള്‍ തുടരുന്നത്. അമേരിക്കന്‍ സൈന്യത്തെ ഇറാഖില്‍നിന്നു തുടച്ചുനീക്കുമെന്നു നേരത്തെ ഇറാന് പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ മാസം ഇറാന് സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ ബഗ്ദാദില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലൂടെ അമേരിക്ക വധിച്ചതിനു ശേഷമാണ് ഇറാഖിലെ അമേരിക്കന്‍ എംബസി, സൈനിക താവളം എന്നിവയ്ക്കുനേരെ ആക്രമണങ്ങള്‍ തുടര്‍ച്ചയായി നടന്നിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."