HOME
DETAILS

കാത്തിരിപ്പിന് വിരാമം; കയ്പമംഗലത്ത് പൊലിസ് സ്‌റ്റേഷന്‍ വരുന്നു

  
backup
March 02 2017 | 20:03 PM

%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b0%e0%b4%be%e0%b4%ae%e0%b4%82-%e0%b4%95-2




കയ്പമംഗലം: ഏറെ നാളത്തെ കാത്തിരിപ്പിനും മുറവിളികള്‍ക്കും വിരാമമിട്ട് കയ്പമംഗലത്ത് പൊലിസ് സ്‌റ്റേഷന്‍ വരുന്നു.
കയ്പമംഗലം പഞ്ചായത്തിനെ സംബന്ധിച്ച് ഇവിടത്തെ ജനങ്ങളുടെ കാലങ്ങളായുള്ള ആഗ്രഹമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം എന്നീ മേഖലകളിലാണ് കുറ്റകൃത്യങ്ങള്‍ കൂടുതല്‍ അരങ്ങേറുന്നത്. കഞ്ചാവ്, ലഹരി മരുന്ന്, ബ്ലേഡ് മാഫിയ, കുഴല്‍പ്പണം, ഗുണ്ടാ മാഫിയകള്‍ എന്നിവയും രാഷ്ട്രീയ, സാമൂഹിക വിരുദ്ധ സംഘര്‍ഷങ്ങളും മോഷ്ടാക്കളുടെ വിളയാട്ടവും പതിവുസംഭവമായ പ്രദേശത്തെ ജനങ്ങള്‍ക്ക്  പൊലിസ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നത് ഗുണകരമാകും. കോതപറമ്പ് മുതല്‍ പാലപ്പെട്ടി വളവ് വരെ പതിനെട്ടര കിലോമീറ്റര്‍ ഹൈവേയിലും പടിഞ്ഞാറ് ചാമക്കാല തുടങ്ങി കിഴക്ക് കാട്ടൂര്‍ പാലം മുതല്‍ തെക്കേ അറ്റമായ കാര അഞ്ചങ്ങാടി വരെ 25 കിലോമീറ്റര്‍ കോസ്റ്റല്‍ ഏരിയയിലുമായി കിടക്കുകയാണ് മതിലകം സ്റ്റേഷന്‍ പരിധി.
അഞ്ചു പഞ്ചായത്തുകളും ഇതിന് കീഴില്‍ വരും.
ഇതിനു പുറമെയാണ്  എഴുപതോളം കോളനികള്‍. ആകെയുള്ള 40 പൊലിസുകാര്‍ക്ക് രണ്ടു ജീപ്പുകള്‍ ഉണ്ടെങ്കിലും ഡ്രൈവര്‍ തസ്തികയില്‍ ഒരാള്‍ മാത്രമേയുള്ളൂ. പ്രതിവര്‍ഷം  മുവ്വായിരത്തില്‍ അധികം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്റ്റേഷന്റെ പരിധിയില്‍ രാഷ്ട്രീയ വര്‍ഗീയ കൊലപാതകങ്ങള്‍, വാഹനാപകടങ്ങള്‍ തുടങ്ങിയവ സമീപ സ്റ്റേഷനുകളേക്കാള്‍ കൂടുതലാണ്. പ്രശ്‌ന ബാധിത പ്രദേശങ്ങളിലേക്ക് ഓടിയെത്താനും പ്രതികളെ കോടതിയില്‍ ഹാജരാക്കാനും വിവിധ കേന്ദ്രങ്ങളിലെ ട്രാഫിക് നിയന്ത്രിക്കാനും പൊലിസുകാര്‍ ഇല്ലെന്ന സ്ഥിതിയാണിപ്പോള്‍.
ആഘോഷങ്ങളോടനുബന്ധിച്ച്  സംഘര്‍ഷങ്ങള്‍ നടക്കുമ്പോള്‍ വൈകിയെത്തുന്ന പൊലിസുകാര്‍ക്ക് പലപ്പോഴും പഴികേള്‍ക്കുന്നതും പതിവാണ്. ഈ സാഹചര്യത്തിലാണ് സ്റ്റേഷന്‍ വിഭജിച്ച് കയ്പമംഗലം കേന്ദ്രമാക്കി പുതിയ സ്റ്റേഷന്‍ വേണമെന്ന മുറവിളി ഉയര്‍ന്നത്. സര്‍ക്കാര്‍ ബഡ്ജറ്റില്‍ 10 കോടി വകയിരുത്തി സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നു.
കയ്പമംഗലം പൊലിസ്  സ്റ്റേഷന്‍ വരുന്നതോടെ എടത്തിരുത്തി, കയ്പമംഗലം പഞ്ചായത്തുകള്‍ പെരിഞ്ഞനം പഞ്ചായത്തിന്റെ ഒരു ഭാഗവും ഈ സ്റ്റേഷന്റെ പരിധിയില്‍ വരും.
ഈ പരിധിയില്‍ വരുന്ന പഞ്ചായത്തുകളിലെ ജനസംഖ്യാ അനുപാതത്തിലാണ് പുതിയ സ്റ്റേഷനിലെ തസ്തികകളും മറ്റു സംവിധാനങ്ങളും നിശ്ചയിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago