കുടുംബശ്രീ മാതൃകക്ക് കിലയില്‍ രാജ്യാന്തരപരിശീലനം
മുളംകുന്നത്തുകാവ്: കേരളത്തിലെ കുടുംബശ്രീയുടെ മാതൃക മറ്റു രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായുള്ള രാജ്യാന്തര പരിശീലനപരിപാടി കിലയില്‍ തുടങ്ങി. കാര്‍ഷിക മേഖലയില്‍ കുടംബശ്രീ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പുരോഗതി, അവരുടെ ജീവിതത്തില്‍ വന്ന മാറ്റം എന്നിവ പഠിക്കാനും അതു തങ്ങളുടെ രാജ്യങ്ങളിലേക്കു പകര്‍ത്താനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പരിശീലനപരിപാടി. ഇന്ത്യയിലെ ഉഗാണ്ട ഹൈക്കമ്മീഷ്ണര്‍ എലിസബത്ത് പൗല നപെയൊക്ക് പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ യു.എസ്, എയ്ഡ് ഡയറക്ടര്‍ മുസ്തഫ ഇല്‍ ഹംസൊയ്, ഡെവലപ്‌മെന്റ് അസിസ്റ്റന്‍സ് സ്‌പെഷലിസ്റ്റ് ഡോ.ശ്രീവള്ളി കൃഷ്ണന്‍, കുടംബശ്രീ ഡയറക്ടര്‍ എന്‍.കെ.ജയ, ഡോ.പീറ്റര്‍ എം.രാജ് എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡോ.രാഹുല്‍ വിശദീകരിച്ചു.
അഫ്ഘാനിസ്ഥാന്‍, ഘാന, കെനിയ, ലൈബീരിയ, മല്‍വായ്, മംഗോളിയ, മൊസാംബിക്ക്, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ള 25 പ്രതിനിധികളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്, സംസ്ഥാനത്തുനിന്നുള്ള കുടുംബശ്രീയുടെ 15 പ്രവര്‍ത്തകരും സംബന്ധിക്കുന്നുണ്ട്. നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ എക്സ്റ്റഷന്‍ മാനേജ്‌മെന്റ്, യു.എസ്.എയ്ഡ്, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. പതിനഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനത്തിന്റെ സംഘാടന ചുമതല സംസ്ഥാന കുടുംബശ്രീക്കാണ്.
വിവിധ ജില്ലകളിലെ കുടുംബശ്രീയുടെ കാര്‍ഷിക- മൃഗസംരക്ഷണനപ്രവര്‍ത്തനങ്ങള്‍, കണ്ണൂരിലെ ആടുവളര്‍ത്തല്‍ കേന്ദ്രം, മലപ്പുറത്തെ നെല്ലുല്‍പ്പാദനകേന്ദ്രം എന്നിവയ്ക്കു പുറമെ എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വിദഗ്ദ്ധരുമായി ആശയവിനിമയം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."