സന്നാഹത്തില്‍ ഇന്ത്യക്ക് സമനില
ഹാമില്ട്ടണ്: ന്യൂസിലാന്‍ഡ് ഇലവനെതിരായ ത്രിദിന സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില. മൂന്നാംദിനം ര@ണ്ടാം ഇന്നിങ്സില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്ത് നില്‍ക്കെയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്. ആദ്യ ഇന്നിങ്സിലെന്നപോലെ രണ്ട@ാം ഇന്നിങ്സിലും ഇന്ത്യയുടെ എല്ലാ ബാറ്റ്സ്മാന്മാര്ക്കും നന്നായി ഒരുങ്ങാന്‍ കഴിഞ്ഞില്ല. മായങ്ക് അഗര്‍വാളും ഋഷഭ് പന്തും അര്‍ധശതകം നേടിയപ്പോള്‍ ശുഭ്മാന്‍ ഗില്‍ ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടു. ര@ണ്ടാം ഇന്നിങ്സില്‍ പൃഥ്വി ഷായും(39) മായങ്ക് അഗര്‍വാളും(81) ചേര്‍ന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ മൂന്നാമനായി ക്രീസിലെത്തിയ ശുഭ്മാന്‍ ഗില്‍(8) കാര്യമായ സംഭാവന നല്‍കിയില്ല. ഋഷഭ് പന്ത്(70), വൃദ്ധിമാന്‍ സാഹ(30), ആര് അശ്വിന്(16) എന്നിവരാണ് ക്രീസിലിറങ്ങിയ മറ്റു കളിക്കാര്‍. സാഹയും അശ്വിനും പുറത്താകാതെ നിന്നു. ന്യൂസിലന്‍ഡിനായി ഡാരില്‍ മിച്ചല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഇന്ത്യയുടെ ഒന്നാമിന്നിങ്സ് സ്കോറായ 263 റണ്‍സിനു മറുപടിയില്‍ ന്യൂസിലാന്‍ഡ് ഇലവന് ര@ണ്ടാം ദിനം ഒന്നാമിന്നിങ്സില്‍ 235 റണ്‍സിന് പുറത്തായിയിരുന്നു. 28 റണ്‍സിന്റെ നേരിയ ലീഡാണ് ഇന്ത്യക്ക് ആദ്യ ഇന്നിങ്സില്‍ ലഭിച്ചത്. ന്യൂസിലാന്‍ഡ് നിരയില്‍ ഒരാളെപ്പോലും നിലയുറപ്പിക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. 40 റണ്‍സെടുത്ത ഹാരി കൂപ്പറാണ് കിവികളുടെ ടോപ്സ്കോറര്‍. രചിന് രവീന്ദ്ര (34), നായകന് ഡാരില്‍ മിച്ചെല്‍ (32), ടോം ബ്രൂസ് (31), ഫിന് അലെന്‍ (20) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.
നാലു പേസര്‍മാരെയാണ് ഇന്ത്യ സന്നാഹ മത്സരത്തില്‍ പന്തെറിയിച്ചത്. അവര്‍ക്കെല്ലാം വിക്കറ്റ് ലഭിക്കുകയും ചെയ്തു. ന്യൂസിലാന്‍ഡ് ഇലവന്റെ ഒമ്പത് വിക്കറ്റുകളും വീഴ്ത്തിയത് പേസര്‍മാരാണ്. ഏകദിന പരമ്പരയില്‍ തിളങ്ങിയ നവദീപ് സെയ്നിയാണ് ഇന്ത്യന്‍ പേസര്‍മാരില്‍ മികച്ചു നിന്നത്. സെയ്നി മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ @രണ്ടു വിക്കറ്റ് വീതമെടുത്തു. ആര് അശ്വിനെയും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യ സ്പിന്നര്‍മാരായി പരീക്ഷിച്ചത്. ഇവരില്‍ അശ്വിന് ഒരു വിക്കറ്റ് ലഭിച്ചു.
ടെസ്റ്റ് മത്സരം ആരംഭിക്കാനിരിക്കെ ബുംറ ഫോമിലെത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."