HOME
DETAILS

മയിലുകള്‍ ഭക്ഷണംതേടി ജനവാസ മേഖലയിലേക്ക്

  
backup
January 20 2019 | 07:01 AM

%e0%b4%ae%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%82%e0%b4%a4%e0%b5%87%e0%b4%9f%e0%b4%bf-%e0%b4%9c%e0%b4%a8%e0%b4%b5

പെരുങ്ങോട്ടുകുറുശ്ശി: കാടുകളില്‍ ഭക്ഷണം ലഭിക്കാതായതോടെ മയിലുകള്‍ ഭക്ഷണംതേടി ജനവാസ മേഖലയിലേയ്ക്ക് എത്തുന്നു. ഇത് ചൂലന്നൂര്‍ മയില്‍ സങ്കേതത്തില്‍ മയിലുകളുടെ എണ്ണം കുറയാനനും കാരണമായി. മയിലുകള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് വന്ന് തുടങ്ങിയതോടെ ജില്ലയിലെ മലയോര മേഖലകളുള്‍പ്പെടെയുള്ള കര്‍ഷകരും ബുദ്ധിമുട്ടിലായി.
കൃഷിയിടങ്ങളിലും തോട്ടങ്ങളിലും പറമ്പുകളിലും മയില്‍ ശല്യത്താല്‍ പെറുതിമുട്ടിയിരിക്കുകയാണ് കര്‍ഷകര്‍. കാടുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാതായത്തോടെ ചൂലനൂര്‍ മയില്‍ സങ്കേതത്തിലും മയിലുകള്‍ കുറയുന്നതായി കണക്കുകള്‍ വ്യക്തമാകുന്നു.
പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലായി ഏകദേശം 500ഓളം ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്നചൂലനൂര്‍ മയില്‍ സങ്കേതത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുപ്രകാരം മുന്നൂറിലധികം മയിലുകളാണ് ഉണ്ടായിരുന്നതെന്നും ഇതില്‍ ഗണ്യമായ കുറവുണ്ടായതായാണ് കണക്കുകള്‍ പറയുന്നത്. മാത്രമല്ല വര്‍ഷാവസാനങ്ങളില്‍ നടക്കുന്ന മയിലുകളുടെ കണക്കെടുപ്പും നടക്കാത്തതിനാല്‍ ഇപ്പോള്‍ എത്ര മയിലുകള്‍ ഇവിടെയുണ്ടെന്നതിനും കൃത്യതയില്ല. ഇവിടത്തെ കാടുകളില്‍നിന്നും തീറ്റതേടി മയിലുകള്‍ സമീപത്തെ കൃഷിയിടങ്ങളിലേയ്ക്കു പോകുന്നതായാണ് പറയപ്പെടുന്നത്.
മയില്‍ സങ്കേതത്തിനകത്ത് ഇവയ്ക്കാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാതാവുന്നതും പറമ്പുകളില്‍നിന്നും ഭക്ഷ്യധാന്യങ്ങള്‍ കഴിക്കുന്നതോടുള്ള താല്‍പര്യവുമാണ് മയിലുകളെ ഇത്തരത്തില്‍ തീറ്റതേടി പോകാന്‍ കാരണമാകുന്നത്. പ്രശസ്ത പക്ഷിശാസ്ത്രഞ്ജനായ കെ.കെ നീലകണ്ഠന്റെ സ്മരണാര്‍ഥമാണ് പെരുങ്ങോട്ടുകുറിശ്ശിക്കു സമീപം മയില്‍സങ്കേതമാരംഭിച്ചത്.
എന്നാല്‍ ആദ്യകാലത്ത് ഇവിടെ മയിലുകള്‍ ധാരാളമുണ്ടെങ്കില്‍ ഇപ്പോള്‍ മയിലുകള്‍ കുറയുന്നത് സന്ദര്‍ശകരെ അലോരസപ്പെടുത്തുന്നുണ്ട്. പാറക്കൂട്ടങ്ങളും പൊന്തക്കാടുകളും ഉള്ള സ്ഥലത്താണ് ധാരാളമായി മയിലുകളെ വ്യാപകമായി കാണുന്നത്. എന്നാല്‍ കാലാവസ്ഥവ്യതിയാനം മൂലമോ മറ്റുകാരണങ്ങളാലോ മയിലുകള്‍ പേരുകുന്നത് വനശീകരണത്തിന്റെ സൂചനയായിട്ടാണ് പ്രമുഖര്‍ പറയുന്നത്.
ചൂലനൂര്‍ മയില്‍ സങ്കേതത്തില്‍ മയിലുകളുടെ എണ്ണത്തില്‍ കുറവുവരുമ്പോള്‍ സമീപത്തെ ജനവാസമേഖലകളില്‍ വളര്‍ത്തുകോഴികളെ പോലെയാണ് രാപകലന്യേ മയിലുകള്‍ സൈ്വര വിഹാരം നടത്തുന്നത്. മിക്കയിടത്തും റോഡുകളിലും, വീട്ടുമുറ്റത്തുമെന്നു വേണ്ട വീടുകള്‍ക്കു മുകളിലും മയിലുകളെ കാണുന്ന സ്ഥിതിയാണ്. കപ്പ, ചേന ചേമ്പ്, കാച്ചില്‍ തുടങ്ങിയ കാര്‍ഷിക വിളകളാണ് മയിലുകള്‍ നശിപ്പിക്കുന്നത്. ഇതോടെ കര്‍ഷകര്‍ എന്തുചെയ്യണമെന്ന സ്ഥിതിയാണ്. അയല്‍ ജില്ലകളില്‍നിന്നും പഠനത്തിനായി മറ്റും നിരവധി സന്ദര്‍ശകരാണ് ചൂലനൂര്‍ മയില്‍ സങ്കേതത്തില്‍ ദിനംപ്രതിയെത്തുന്നത്.
മയിലുകള്‍ക്കു പുറമെ ചൂലനൂര്‍ മയില്‍ സങ്കേതത്തില്‍ നിരവധി പക്ഷികളുടെയും എണ്ണമറ്റ സസ്യലതാദികളും കാണപ്പെടുന്നുണ്ട്. എന്നാല്‍ ഭക്ഷ്യധാന്യങ്ങളുടെ അഭാവവും മറ്റുമായി മയിലുകള്‍ തീറ്റതേടി പോകുന്നതും മയിലുകള്‍ ഇല്ലാതാവുന്നതും പ്രകൃതിയുടെ അപായ സൂചനയായാണ് കര്‍ഷകര്‍ കാണുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് നൂറുകണക്കിന് മയിലുകളുണ്ടായിരുന്ന മയില്‍ സങ്കേതത്തില്‍ മയിലുകള്‍ കുറയുന്നത് സന്ദര്‍ശകരെയും പക്ഷിസ്‌നേഹികളെയും ആശങ്കയിലാക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  14 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  14 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  14 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  14 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  14 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  14 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  14 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  14 days ago