പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല
എരുമപ്പെട്ടി: മൂന്ന് വയസുള്ള കുട്ടിയെ തറയിലടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ കണ്ടെത്താന്‍ കഴിയാതെ അന്വേഷണ സംഘം തമിഴ്നാട്ടില്‍ നിന്ന് മടങ്ങി. വേലൂര്‍ കിരാലൂരില്‍ വാടക വീട്ടില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ ആനന്ദാണ് തന്റെ മകന് മരുത പാണ്ടിയെ കാലില്‍ തൂക്കി തറയിലടിച്ചത്. ഇയാള്‍ ഭാര്യ നാഗമ്മയുമായി ഉണ്ടായ വഴക്കിനിടയിലാണ് ഈ ക്രൂര കൃത്യം നടത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ ഇയാള്‍ കാലില്‍ പിടിച്ചുയര്‍ത്തി തറയിലടിക്കുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ കുട്ടി അത്യാസന്ന നിലയില്‍ ത്യശ്ശൂര് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കൃത്യത്തിന് ശേഷം ഒളിവില്‍ പോയ ആനന്ദിന് വേണ്ടി കുന്നംകുളം സി.ഐ രാജേഷ്.കെ.മേനോന്റെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി പൊലിസ് തമിഴ്നാട്ടിലെ സേലം, ഈ റോഡ് എന്നിവടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കൃത്യമായി ലഭിക്കാത്തതാണ് അന്വേഷണം വഴിമുട്ടാന്‍ ഇടയാക്കിയത്.
റൂറല്‍ എസ്.പി. വിജയകുമാറിന്റെ നിര്‍ദ്ദേശപ്രകാരം സൈബര്‍ സെല്‍ പ്രതിയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ ശ്രമം നടത്തികൊണ്ടിരിക്കുകയാണെന്ന് അന്വേഷണത്തിന് നേത്യത്വം കൊടുക്കുന്ന സി.ഐ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."