HOME
DETAILS

പറളി പുഴയോരത്തെ പഴയ ക്വാര്‍ട്ടേഴ്‌സ് സാമൂഹ്യ വിരുദ്ധരുടെ താവളമായി

  
backup
January 20 2019 | 07:01 AM

%e0%b4%aa%e0%b4%b1%e0%b4%b3%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b5%8b%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%aa%e0%b4%b4%e0%b4%af-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be

പറളി: പറളി പുഴയോരത്തെ പഴയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സുകള്‍ കാടുകയറിയതോടെ സാമൂഹ്യ വിരുദ്ധരുടെ താവളമായി. പറളി റെയില്‍വേ സ്റ്റേഷനു സമീപത്ത് പഴയ പോസ്റ്റിനും കടവ് സ്റ്റോപ്പിനുമിടയാക്കാണ് പുഴയോരത്തായി പഴയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സുള്ളത്. ആദ്യകാലത്ത് റെയില്‍വേ ജീവനക്കാര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സുകളില്‍ പലതും ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്.
കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച കെട്ടിടങ്ങള്‍ പലതും ഇപ്പോള്‍ കാടുകയറിയതോടെ ഇഴജന്തുക്കളുടെ വാസസ്ഥലം കൂടിയായി. പുഴയ്ക്കു സമാന്തരമായി റെയില്‍പാത കടന്നുപോകുന്ന ഭാഗത്ത് ക്വാര്‍ട്ടേഴ്‌സുകള്‍ നാമാവശേഷമായി കൊണ്ടിരിക്കുകയാണ്.
പകല്‍ സമയത്ത് നായക്കളുടെയും കന്നുകാലികളുടെയും വാസസ്ഥമാണിവിടം. സന്ധ്യമയങ്ങിയാല്‍ മദ്യപാനവും മറ്റുസാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും താവളം കൂടിയായി മാറിയിരിക്കുകയാണ് പഴയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സ്. പഴയപോസ്റ്റില്‍നിന്നും വില്ലേജ് ഓഫിസിലേയ്ക്കുള്ള റോഡിന്റെ അവസാനഭാഗത്താണ് റെയില്‍വേ ക്ലാര്‍ട്ടേഴ്‌സുകള്‍ എന്നതിനാല്‍ ഇതിനു സമീപത്ത് നിരവധി വീടുകളില്‍ ആള്‍ താമസമുണ്ടെങ്കിലും ഒഴിഞ്ഞ ക്വാര്‍ട്ടേഴ്‌സുകള്‍ ഇവിടത്തുക്കാര്‍ക്ക് ഭീഷണിയാവുകയാണ്.
ക്വാര്‍ട്ടേഴ്‌സുകള്‍ക്കു മുന്നിലൂടെയുള്ള വഴിയില്‍ പുഴയ്ക്കു സമാന്തരമായുള്ള റെയില്‍പാത മുറിച്ചുകടന്ന് പഴയപോസ്റ്റിലെത്താമെന്നതിനാല്‍ നിരവധിപേര്‍ ഇതുവഴി നടന്നു പോകുന്നുണ്ട്. ഒഴിഞ്ഞ പ്രദേശമായതിനാല്‍ നിരവധി ഇതരസംസ്ഥാനക്കാര്‍ രാപകലന്യേ മദ്യപാനത്തിനും മറ്റുമായി എത്തുന്നുണ്ട്.
സന്ധ്യാസമയമാകുന്നതോടെ ഇരുണ്ട പ്രദേശത്ത് എന്തുനടക്കുമെന്ന സ്ഥിതിയാണ്. പറളി ചന്തപുര ഭാഗത്തെ കെ.എസ്.ഇ.ബി കോംപൗണ്ടിലുള്ള പഴയ ക്വാര്‍ട്ടേഴ്‌സുകളില്‍ പലതും ഇത്തരത്തില്‍ നാശത്തിന്റെ വക്കിലാണ്. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളുടെ അസൗകര്യകുറവും പരിമിതികളുമൂലമാണ് താമസക്കാര്‍ ബുദ്ധിമുട്ടുന്നതിനാല്‍ ജോലിക്കാര്‍ പലരും വാടക കൊടുത്തും സൗകര്യമുള്ള ക്വാര്‍ട്ടേഴ്‌സിലേയ്ക്കു കൂടുമാറുന്നത്.
ഇത്തരത്തില്‍ ജോലിക്കാര്‍ ഉപേക്ഷിച്ചു പോകുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ അധികൃതര്‍ അവഗണിക്കുന്നതിനാലാണ് ഇതുപോലുള്ള കെ.എസ്.ഇ.ബി, റെയില്‍വേ ക്വാര്‍ട്ടേഴ്‌സുകള്‍ നാശത്തിന്റെ വക്കിലാവുന്നതും ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറുന്നതും. കാലപഴക്കത്താലും ഉപയോഗശൂന്യവുമായ ക്വാര്‍ട്ടേഴ്‌സുകള്‍ പൊളിച്ചുമാറ്റണമെന്നതും ജനകീയാവശ്യമായി മാറുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago