ഇരുവൃക്കകളും തകരാറിലായി ഗൃഹനാഥന്‍: കുടുംബം ദുരിതത്തില്‍
ഒറ്റപ്പാലം: വാണിയകുളം പഞ്ചായത്തിലെ മനിശ്ശേരി പട്ടയില്‍ ബാവ എന്ന ദിനചന്ദ്രന്‍ (52) ഇരു വൃക്കകളും തകരാറായതോടെ ചികിത്സയിലാണ്. വൃക്കരോഗിയായ ദിനകരന്റെ ഭാര്യയും മൂന്ന് പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തില്‍ ദൈനംദിന ജീവിതം മുന്നോട്ട് നീങ്ങാനാവാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഭര്‍ത്താവിന്റെ വൃക്ക അടിയന്തരമായി മാറ്റിവെക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ഭാര്യ ബിന്ദുവും കുട്ടികളും. അഞ്ച്, മൂന്ന്, പ്രീപ്രൈമറി ക്ലാസുകളില്‍ പഠിക്കുകയാണ് ഇവരുടെ മൂന്ന് പെണ്‍മക്കള്‍.
മൂത്ത മകള്‍ക്ക് നാലാം മാസം നടത്തിയ ഹൃദയ ശസ്ത്രക്രിയയുടെ തുടര്‍ചികിത്സകള്‍ക്കിടയിലാണ് ഭര്‍ത്താവിന് വൃക്കരോഗം പിടിപെട്ടത്. ഇതോടെ ഭര്‍ത്താവിന്റെ രോഗാവസ്ഥയില്‍ ജോലിക്ക് പോകാന്‍ കഴിയാത്തതില്‍ ജീവിതച്ചിലവിനും വഴിയില്ലാത്ത അവസ്ഥയിലായി.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിദഗ്ധ ഡോ. ശ്രീലത 24ന് പരിശോധനക്ക് എത്താനായി നിര്‍ദേശിച്ചിരിക്കുകയാണ്. ബിന്ദു ഭര്‍ത്താവിന് വൃക്ക നല്‍കാന്‍ തയ്യാറാണെങ്കിലും പരിശോധനകള്‍ക്ക് ശേഷമേ ഇത് അനുയോജ്യമാണോ എന്ന് സ്ഥിരീകരിക്കാനാകൂ.
20 ലക്ഷത്തോളം രൂപയാണ് വൃക്ക മാറ്റിവക്കുന്നതിനും തുടര്‍ചികിത്സക്കുമായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. നിര്‍ധന കുടുംബത്തെ സംരക്ഷിക്കാനായി പഞ്ചായത്ത് പ്രസിഡന്റ് എം. പ്രിയ (9633898749) ചെയര്‍പേഴ്‌സണായും വി.സി സുരേന്ദ്രന്‍ (9747327522) കണ്‍വീനറായും, ഇ. ജനാര്‍ദ്ദനന്‍ (9847989407) ട്രഷററായും ദിനചന്ദ്രന്‍ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്. ദിനചന്ദ്രന്റെയും, ഭാര്യ പി. ബിന്ദു എന്നിവരുടെ പേരില്‍ വാണിയംകുളം ഫെഡറല്‍ ബാങ്ക് ശാഖയില്‍ 20330100044608 നമ്പറായി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."