സിറ്റിക്ക് കുരുക്ക് മുറുകുന്നു
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കുരുക്ക് മുറുകുന്നു. സാമ്പത്തിക തിരിമറി കാരണം വിലക്ക് നേരിടുന്ന സിറ്റിക്കെതിരേ പ്രീമിയര്‍ ലീഗ് അധികൃതരും നടപടിക്കൊരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ സിറ്റിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അധികൃതര്‍ അടിയന്തിര യോഗം ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. സിറ്റി പ്രീമിയര്‍ ലീഗ് കിരീടം നേടിയ കാലയളവിലായിരുന്നു സാമ്പത്തിക തിരിമറി നടന്നത്. അങ്ങനെ ആണെങ്കില്‍ സിറ്റിയുടെ കിരീടത്തേയും അത് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേ സമയം സിറ്റിക്കെതിരേയുള്ള കുരുക്ക് മുറുകുമ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാന്‍ കാരണക്കാരനായ ഹാക്കര്‍ റൂയി പിന്റോക്ക് ജന പിന്തുണയും ഏറുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പിന്റോക്ക് പിന്തുണ അര്‍പ്പിച്ച് പലരും തെരുവിലും ഇന്റര്‍നെറ്റിലുമുണ്ട്. ട്വിറ്റര്‍ ഫ്രീ പിറ്റോ ഹാഷ് ടാഗും തുടങ്ങിയിട്ടുണ്ട്. 2012-2016കാലയളവിലെ സിറ്റിയുടെ സാമ്പത്തിക ക്രമക്കേടാണ് പ്രധാനമായും ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ അന്വേഷിക്കുന്നത്. ഈ കാലയളവില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെ@ത്തിയാല്‍ 2014ലെ കിരീട നേട്ടത്തേയായിരിക്കും ബാധിക്കുക. നിലവിലെ പ്രീമിയര്‍ ലീഗ് സീസണില്‍ സിറ്റിക്ക് പോയിന്റ് പിഴ നല്‍കാനുള്ള സാധ്യതയും ഏറെയാണ്. നിലവിലെ സാഹചര്യത്തില്‍ പ്രീമിയര്‍ ലീഗില്‍ സിറ്റിക്ക് കിരീട സാധ്യത ഇല്ലെങ്കിലും മാക്‌സിമം പോയിന്റ് സ്വന്തമാക്കുക എന്ന തീരുമാനത്തിന് തിരിച്ചടിയാകും.
യൂറോപ്യന്‍ റഫുട്‌ബോള്‍ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഫിനാഷ്യന്‍ ഫെയര്‍പ്ലേ (എഫ്.എഫ്.പി)യുടെ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് സിറ്റിക്ക് നടപടി നേരിടേ@ണ്ടി വന്നത്.കള്ളക്കണക്കുണ്ട@ാക്കി യുവേഫയെ തെറ്റിദ്ധരിപ്പിച്ചതിനാണ് വിലക്കിനൊപ്പം 2.5 കോടി പൗ@് (ഏകദേശം 233 കോടി) പിഴയും വിധിച്ചത്. സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ച പണം ഇരട്ടിയായി കണക്കുകളില്‍ കാണിച്ച് ഇല്ലാത്ത പണത്തിന്റെ കണക്കുകള്‍ സിറ്റി മറച്ചുവെച്ചു. ഇതുപ്രകാരം ക്ലബ്ബിന്റെ വരുമാനത്തേക്കാള്‍ കൂടുതല്‍ പണം ഇടപാട് നടത്താന്‍ ക്ലബ്ബിനായി.യൂറോപ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ കടക്കെണിയിലായതോടെ സാമ്പത്തിക അച്ചടക്കമുണ്ട@ാക്കാന്‍ 2009ലാണ് യുവേഫ എഫ്.എഫ്.പി നിയമിച്ചത്. സിറ്റിക്ക് രണ്ട് വര്‍ഷം വിലക്ക് വന്നതോടെ താരങ്ങളുടെയും പരിശീലകരുടെയും കാര്യം അനിശ്ചിതത്വത്തിലായി. ഈ സാഹചര്യത്തില്‍ പെപ് ഗാര്‍ഡിയോളയ ഉടന്‍ തന്നെ സിറ്റി വിടുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഉടന്‍ ക്ലബ്ബ് വിടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.ഇത്തരമൊരു സാഹചര്യത്തില്‍ ക്ലബ്ബിനൊപ്പം നില്‍ക്കുകയാണെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.വിലക്കിനെതിരേ രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് സിറ്റി. സിറ്റി താരങ്ങളായ റഹിം സ്റ്റെര്‍ലിങ്ങും കെവിന്‍ ഡി ബ്രൂയിനും ക്ലബ്ബ് വിട്ടേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു@ണ്ട്.ഡെയ്‌ലിമെയ്‌ലാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്.സ്റ്റെര്‍ലിങ്ങിനായി റയല്‍ മാഡ്രിഡും പി.എസ്.ജിയും നേരത്തെ മുതല്‍ രംഗത്തു@ണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."