റോഡ് നിര്മാണത്തില്പുതിയ മുന്നേറ്റമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് മന്ത്രി
പാലക്കാട് : കേരളത്തിന്റെ മുഖ്യരാഷ്ട്രീയം വികസനമാണെന്നും റോഡ് നിര്‍മാണത്തിന്റെ പുതിയ മുന്നേറ്റമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും പൊതുമരാമത്ത് -രജിസ്ട്രേഷന് മന്ത്രി ജി. സുധാകരന് പറഞ്ഞു.
ഷൊര്‍ണൂര്‍ -പെരിന്തല്‍മണ്ണ സംസ്ഥാനപാതയുടെ നവീകരണ നിര്‍മാണോദ്ഘാടനം പൊതുമരാമത്ത് -രജിസ്ട്രേഷന് മന്ത്രി ജി. സുധാകരന് നിര്‍വഹിച്ചു. ആധുനിക രീതിയിലുള്ള റോഡ് നിര്‍മാണത്തിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. മുഹമ്മദ് മുഹ്സിന് എം.എല്‍.എ അധ്യക്ഷനായ യോഗത്തില്‍ എം.ബി രാജേഷ് എം.പി മുഖ്യാതിഥിയായി. പി.ഡബ്ല്യു.ഡി ഉത്തരമേഖലാ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഇ.ജി വിശ്വപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
2018- 19 ബജറ്റില്‍ അനുവദിച്ച അഞ്ചുകോടി രൂപ ചെലവഴിച്ചാണ് ഷൊര്‍ണൂര്‍- പെരിന്തല്‍മണ്ണ സംസ്ഥാനപാത ബി എം- ബിസി പ്രവൃത്തി നടത്തുന്നത്. പട്ടാമ്പി നഗരസഭാ ചെയര്മാന് കെ.എസ്.ബി.എ തങ്ങള്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ്, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം മുഹമ്മദലി, മുന്‍ നഗരസഭാ ചെയര്മാന് കെ.പി വാപ്പുട്ടി, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."