ഭാരതപുഴയില്‍നിന്ന് വെള്ളമെടുക്കുന്നതിന് നിരോധനം; നേന്ത്രവാഴ കര്‍ഷകര്‍ ദുരിതത്തില്‍
ആനക്കര: ഭാരത പുഴയില്‍ നിന്ന് കാര്‍ഷികമേഖലയിക്കേുള്ള വെള്ളമെടുക്കലിന് നിരോധനം. നേന്ത്രവാഴകള്‍ക്ക് ഉണക്ക ഭീഷണി. ഇപ്പോള്‍ നേന്ത്രവാഴ കൃഷിക്ക് ഭാരതപുഴയില്‍നിന്ന് വെള്ളമെടുക്കുന്നത് പട്ടിത്തറ വില്ലേജ് ഓഫിസര്‍ കലക്ടറുടെ ഉത്തരവ് പ്രകാരം നോട്ടിസ് നല്കി നിരോധിച്ചതോടെ പട്ടിത്തറ ചിറ്റപ്പുറം മേഖലയിലെ നൂറോളം നേന്ത്രവാഴ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയുടെ വക്കില്‍.
ഒന്‍പത് മാസം മുന്‍പ് നേന്ത്രവാഴ കൃഷിയിറക്കിയ കര്‍ഷകരുടെ വാഴകള്‍ മിക്കതും പ്രതീക്ഷ നല്‍കി കുലച്ച് വന്നപ്പോഴാണ് കര്‍ഷകരെ ദുരിതത്തിലാക്കി പട്ടിത്തറ വില്ലേജ് ഓഫിസര്‍ കര്‍ഷകര്‍ക്ക് കാര്‍ഷിക ജലസേചനം നിയമവിരുദ്ധമാണെന്ന നോട്ടിസ് നല്‍കിയിരിക്കുന്നത് പാവപ്പെട്ട പല കര്‍ഷകരും ബാങ്കില്‍നിന്ന് ലോണെടുത്തും സ്വര്‍ണവും മറ്റും പണയം വച്ചും കൃഷിയിറക്കിയിരിക്കുന്നത്.
പള്ളിപ്പുറത്ത് വളപ്പില്‍ കോരന്‍, മിനാനിക്കോട്ടില്‍ പ്രകാശന്‍, പന്തം പുലാക്കല്‍ നാസര്‍, ഷൗക്കത്തലി, കുട്ടി ഹസന്‍ തുടങ്ങി നിരവധി കര്‍ഷകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. വെള്ളിയാംകല്ല് പദ്ധതിയിലെ ഒരു തുള്ളി വെള്ളം പ്പോലും പട്ടിത്തറയിലെ കൃഷിക്ക് നിലവില്‍ ആവശ്യമില്ലെന്നും കുടിവെള്ള പദ്ധതികളിലെ വെള്ളം തങ്ങള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്നും സമീപത്ത് യാതൊരു വിധ കുടിവെള്ള പദ്ധതികളുമില്ലാതെ പാഴായി പോകുന്ന പട്ടിത്തറ ഭാഗത്തെ പുഴ വെള്ളം കൃഷിക്ക് തടസപ്പെടുത്തി ഉപജീവനത്തിനായി കൃഷിയല്ലാതെ മറ്റൊരു തൊഴിലും അറിയാത്ത കര്‍ഷകരുടെ ജീവിതം വഴിമുട്ടിച്ച് ദുരിതത്തിലാക്കരുതെന്നുമാണ് പ്രദേശത്തെ കര്‍ഷകര്‍ ഒന്നടങ്കം അധികൃതരോട് ശക്തമായി ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."