HOME
DETAILS

കരിപ്പൂര്‍-സഊദി സെക്ടറില്‍ പിടിമുറുക്കി വിമാന കമ്പനികള്‍

  
backup
February 16 2020 | 18:02 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%b2

കൊണ്ടോട്ടി: കരിപ്പൂര്‍-സഊദി സെക്ടറില്‍ വിമാന കമ്പനികളുടെ കിടമത്സരം. നിലവില്‍ സ്‌പെയ്‌സ് ജെറ്റ്, ഫ്‌ളൈനാസ്, സഊദി എയര്‍ലെന്‍സ്, എയര്‍ഇന്ത്യ എക്‌സ്പ്രസ് എന്നിവയ്ക്കു പുറമെ എയര്‍ഇന്ത്യയുടെ ജംബോ വിമാന സര്‍വിസ് കൂടി ഇന്നുമുതല്‍ ആരംഭിക്കുമ്പോള്‍ ഈ സെക്ടറില്‍ വിമാന കമ്പനികള്‍ പിടിമുറുക്കും.
റണ്‍വേ റീ-കാര്‍പറ്റിങ്ങിന്റെ പേരില്‍ വലിയ വിമാനങ്ങള്‍ പൂര്‍ണമായും നിര്‍ത്തലാക്കിയ കരിപ്പൂരില്‍ ഏറെ പ്രതിസന്ധികള്‍ നേരിട്ടത് സഊദി സെക്ടറിലായിരുന്നു.
എയര്‍ഇന്ത്യയുടെയും സഊദി എയര്‍ലെന്‍സിന്റെയും വിമാനങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചതോടെ ജിദ്ദ സെക്ടറില്‍ വിമാനങ്ങളില്ലാതായി.
ഹജ്ജ്, ഉംറ തീര്‍ത്ഥാടകരും പതിവ് യാത്രക്കാരും കണക്ഷന്‍ വിമാനങ്ങളെയും നെടുമ്പാശ്ശേരിയെയും ആശ്രയിക്കേണ്ട ഗതികേടിലായിരുന്നു. സഊദിയിലെ റിയാദ്, ദമാം സെക്ടറിലേക്ക് ചെറിയ വിമാനങ്ങള്‍ സര്‍വിസ് നടത്തിയെങ്കിലും ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ മുടങ്ങിയിരുന്നു.
2015ല്‍ നിര്‍ത്തലാക്കിയ സര്‍വിസുകള്‍ ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ 2018 ഡിസംബറിലാണ് സഊദിഎയര്‍ലെന്‍സിനു പുനരാരംഭിക്കാനായത്. ഇതിനു പിറകെയാണ് സഊദിയിലേക്ക് കൂടുതല്‍ വിമാനങ്ങളെത്തിയത്.
എയര്‍ഇന്ത്യക്കു പിറകെ ഇന്‍ഡിഗോയും ജിദ്ദ, ദമാം മേഖലയിലേക്ക് അടുത്തമാസം മുതല്‍ സര്‍വിസ് ആരംഭിക്കാനിരിക്കുകയാണ്. ജിദ്ദയിലേക്ക് മാര്‍ച്ച് 29 മുതല്‍ പ്രതിദിന സര്‍വിസുകള്‍ നടത്തും.
ദമാം സര്‍വിസ് മാര്‍ച്ച് 10 മുതലും ആരംഭിക്കും. ഇതിനു പുറമെ ഇന്‍ഡിഗോ ദില്ലിയിലേക്കും സര്‍വിസ് നടത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago
No Image

എയർ അറേബ്യയിൽ 129 ദിർഹമിൽ പറക്കാം

uae
  •  2 months ago
No Image

ട്രെയിന്‍ അപകടങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ട്  റെയില്‍വേയുടെ ബോധവല്‍ക്കരണ ക്യാമ്പയിന്‍ ഉദ്ഘാടനം വ്യാഴാഴ്ച

Kerala
  •  2 months ago