സ്ത്രീ സുരക്ഷക്ക് പൊലിസ് മൊബൈല്‍ ആപ്പ് തുടങ്ങുമെന്ന്
പുതുനഗരം: സ്ത്രീകളുടെ സുരക്ഷക്കായി പൊലിസ് മൊബൈല്‍ ആപ്പ് തുടങ്ങുന്നത് പരിഗണനയിലാണെന് ജില്ലാ പൊലിസ് മേധാവി പ്രതീഷ് കുമാര്‍ പറഞ്ഞു. പല്ലശ്ശന പഞ്ചായത്തും കൊല്ലക്കാട് പൊലിസ് സ്റ്റേഷനും സംയുക്തമായി പല്ലശ്ശനയില്‍ നടത്തിയ സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷിതത്വം ബോധവല്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് സമയത്തും സ്ത്രീകള്‍ പൊലിസിനെ ബന്ധപെടാവുന്നതാണ്. കുട്ടികള്‍ക്കെതിരേയുള്ള ആ ക്രമണങ്ങള്ക്കെതിരേ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്.
സ്റ്റുഡന്‍സ് പൊലിസ് കേഡറ്റ് സംവിധാനം വിദ്യാര്‍ഥികള്‍ക്കിടയില്‍ പൊലിസുമായുള്ള നല്ല ബന്ധത്തിന് സാധ്യത വളര്‍ത്തി. റോഡ് സുരക്ഷയും സ്ത്രീ സുരക്ഷയിലും ഗ്രാമീണര്‍ മുന്നോട്ടു വരണമെന്ന് ജില്ലാ പൊലിസ് മേധാവി ആവശ്യപെട്ടു.
ജനമൈത്രി പൊലിസ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ നടപടികള്‍ ആരംഭിച്ചതായും എസ്.പി പറഞ്ഞു. പല്ലശ്ശന പഞ്ചായത്ത് പ്രസിഡന്റ് രമാധരന്‍ അധ്യക്ഷനായി. ഡിവൈ.എസ്.പി മുഹമ്മദ് കാസിം. സി.ഐ എന്‍.എസ്. സലീഷ്, അഡ്വ. ഗിരീഷ് മേനോന്, സത്യന്, പി. ഗീത, എസ്.ഐ. സഞ്ജയന്‍കുമാര്‍, ശ്യാമള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."