HOME
DETAILS

മോഡേണ്‍ റൈസ്മില്‍ ഏപ്രിലില്‍ തുറക്കും: മന്ത്രി സുനില്‍ കുമാര്‍

  
backup
March 02 2017 | 20:03 PM

%e0%b4%ae%e0%b5%8b%e0%b4%a1%e0%b5%87%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%88%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b2



വടക്കഞ്ചേരി: ആലത്തൂര്‍ മോഡേണ്‍ റൈസ് മില്‍ ഏപ്രിലില്‍ വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ നിയമസഭയില്‍ പറഞ്ഞു. ആലത്തൂര്‍ മോഡേണ്‍ റൈസ് മില്ലിന്റെ നടത്തിപ്പ്ചുമതല ആലത്തൂര്‍ മാര്‍ക്കറ്റിങ് സൊസൈറ്റിയെയോ സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യത്തെയോ ഏല്‍പിക്കുന്നതിനെ സംബന്ധിച്ച് കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
കേരള സ്‌റ്റേറ്റ് വെയര്‍ ഹൗസിങ് കോര്‍പറേഷന്റെ കീഴില്‍ 2000ല്‍ നിര്‍മാണനുമതി ലഭിക്കുകയും 2008ല്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദന്‍ 2008 ജനുവരി ഒന്നിന് ഉദ്ഘാടനം ചെയ്ത സ്ഥാപനം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുമ്പോഴായിരുന്നു പ്രതിസന്ധി നേരിട്ടത്.
മില്ലിനാവശ്യമായിരുന്ന നെല്ല് നല്‍കിയിരുന്നത് ആലത്തൂര്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് സൊസൈറ്റി ആയിരുന്നു. നെല്ലിന്റെ വില വര്‍ധിച്ചപ്പോള്‍ സൊസൈറ്റി നെല്ല് നല്‍കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് 2010 ജൂണ്‍ എട്ട് മുതല്‍ റൈസ് മില്ലിന്റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചിരിക്കുകയായിരുന്നു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 2016 ഓഗസ്റ്റ് 26ന് മില്‍ സന്ദര്‍ശിച്ച മന്ത്രി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വര്‍ഷങ്ങളായി ഉപയോഗ ശൂന്യമായി കിടന്ന റൈസ് മില്‍ പുനരുദ്ധരിക്കുന്നതിന് ആവശ്യമയ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
സമയബന്ധിതമായി അറ്റകുറ്റപണികള്‍ നടത്തി റൈസ് മില്‍ വീണ്ടും പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ നിന്ന് നെല്ല് കുത്തി അരിയാക്കി ആദ്യ ലോഡ് ഫെബ്രുവരി 25ന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് നല്‍കുകയും ചെയ്തിട്ടുണ്ട്. ബാക്കിയുള്ള നെല്ല് അരിയാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതും സിവില്‍ സപ്ലൈസ് കോര്‍പറേഷന് നല്‍കാന്‍ കരാര്‍ ആയിട്ടുണ്ട്.
ഏകദേശം 30 ലക്ഷം രൂപ വിലവരുന്ന ഒരു സോര്‍ട്ടെക്‌സ് മെഷീന്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. മാലിന്യ സംസ്‌കരണപ്ലാന്റിന്റെ ലൈസന്‍സ് പുതുക്കുന്നത്തിന് പൊല്യൂഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്.
ആലത്തൂര്‍ മോഡേണ്‍ റൈസ് മില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ആലത്തൂര്‍ താലൂക്കിലെ 16 പഞ്ചായത്തുകളിലായി 12,000 ഏക്കര്‍ സ്ഥലത്ത് രണ്ട് വിള കൃഷിയിലും ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ നെല്ലും പുഴുങ്ങി അരിയാക്കാന്‍ സാധിക്കുന്നതാണ്.
മില്ലിന്റെ നടത്തിപ്പ് ചുമതല ആരെ ഏല്‍പിക്കും എന്നതു സംബന്ധിച്ച് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനുമായി ചര്‍ച്ച നടന്നു വരികയാണെന്നും കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  4 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  6 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  7 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago