70 ലക്ഷത്തില്‍ നിര്‍മിച്ച സ്കൂള്‍ കെട്ടിടം ഉദ്ഘാടനത്തിന് കാത്തിരിക്കുന്നു
മീനാക്ഷിപുരം: 70 ലക്ഷം വകയിരുത്തി നിര്‍മിച്ച സ്കൂള്‍ കെട്ടിടം ഉദ്ഘാടനത്തിന് കാത്തിരിക്കുന്നു. ഒരുക്ലാസില്‍ അറുപതോളം വിദ്യര്‍ഥികള്‍ പഠിക്കുന്ന മീനാക്ഷിപുരം സര്‍ക്കാര്‍ ഹൈസ്കൂളിലാണ് ആര്.എം.എച്ച്.എസ് പദ്ധതിയില്‍ 58.12 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 12 ലക്ഷം രൂപയുംവകയിരുത്തി ഹൈസ്കൂള്‍ കെട്ടിടം നിര്‍മ്മിച്ചത്.
ആറിലധികം ക്ലാസ്മുറികളുള്ള കെട്ടിടത്തിലേക്ക് നിലവിലെ പഴയ കെട്ടിടങ്ങളില്‍ തിങ്ങി പഠിക്കുന്ന വിദ്യര്‍ഥികളെ മാറ്റുവാന്‍ ഉദ്ഘാടനവും കാത്തിരിക്കുകയാണ് സ്കൂള്‍ അധികൃതര്‍. കെട്ടിടം നിര്‍മാണത്തോടൊപ്പം വിദ്യാലയത്തിലെ പെണ്‍കുട്ടികള്‍ക്കും ആണ്കുട്ടികള്ക്കുമുളള മൂത്രപുര കെട്ടിടം പുതുക്കി പണിയണമെന്ന് ആവശ്യവും നടപ്പിലായിട്ടില്ല.
ആണ്‍കുട്ടികളുടെ മൂത്രപുരഏതുസമയത്തും തകരുന്ന അവസ്ഥയിലാണുള്ളത് പെണ്‍കുട്ടികളുടെ മൂത്രപുരയാണെകില് സൗകര്യകുറവുമുണ്ടായിട്ടുണ്ട്.
വിദ്യാര്‍ഥികളുടെ ആനുപാതികത്തിന് അനുസൃതമായി വിദ്യാലയത്തില്‍ മൂത്രപുര അടിയന്തിരമായി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും പരിസരവാസികളുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."