HOME
DETAILS
MAL
'പ്രവാസി വോട്ടിന് സംവിധാനമൊരുക്കണം'
backup
February 16 2020 | 19:02 PM
തൃശൂര്‍: ശാസ്ത്ര സാങ്കേതിക വിദ്യ പുരോഗതി പ്രാപിച്ച ആധുനിക കാലത്ത് പോലും ഇന്ത്യന്‍ പ്രവാസികള്‍ക്ക് ജനാധിപത്യത്തിലെ പൗരന്റെ വോട്ടവകാശം നിഷേധിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ ഫോറം സംസ്ഥാന നേതൃ പരിശീലന ക്യാംപ് തൃശൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളും ഉപയോഗപ്പെടുത്തി ജനതയുടെ മൗലികാവകാശം സംരക്ഷിക്കുവാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റസാഖ് പാലേരി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."