വനം വാച്ചര്‍മാരുടെ വര്‍ധിപ്പിച്ച ശമ്പളം വിതരണം ചെയ്യണം
നിലമ്പൂര്‍: വനം വകുപ്പിലെ ദിവസവേതനാടിസ്ഥാനത്തിലുള്ള വാച്ചര്‍മാരുടെ വര്‍ധിപ്പിച്ച ശമ്പളം ഉടന്‍ വിതരണം ചെയ്യണമെന്ന് കേരള സ്‌റ്റേറ്റ് ഫോറസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍(എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നിലവില്‍ മസ്റ്റ്‌റോളും ആനുകൂല്യങ്ങളുമടക്കം 416 രൂപയാണ് ദിവസവേതനം. ഇത് കഴിഞ്ഞ ജനുവരി മുതല്‍ 600 രൂപയായി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ആറുമാസമായിട്ടും വര്‍ധിപ്പിച്ച തുകയനുസരിച്ച് മസ്റ്റ്‌റോള്‍ എഴുതാന്‍ വനം വകുപ്പ് തയ്യാറായിട്ടില്ല. 20 വര്‍ഷം പൂര്‍ത്തിയാക്കിയവരെ സ്ഥിരപ്പെടുത്തുമെന്ന് കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിന്റെ ഗുണവും ജില്ലയിലെ വാച്ചര്‍മാര്‍ക്ക് ലഭിച്ചിട്ടില്ല.
നിലവിലുള്ള വാച്ചര്‍മാര്‍ക്ക് മാസത്തില്‍ 26 മസ്റ്റ്‌റോളെങ്കിലും ലഭിക്കത്തക്ക രീതിയിലുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 26-ന് ഉച്ചക്ക് രണ്ടിന് നിലമ്പൂര്‍ ടി.ബി. പരിസരത്ത് ജില്ലാ കണ്‍വെന്‍ഷന്‍ നടത്തും.
സംസ്ഥാന് വൈസ് പ്രസിഡന്റ് അഡ്വ.കള്ളിക്കാട് ചന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്യും എ.ഐ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.സുബ്രഹ്മണ്യന്‍ മുഖ്യപ്രഭാഷണം നടത്തും. ആലോചന യോഗം ജില്ലാ വര്‍ക്കിംങ് പ്രസിഡന്റ് എം.ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് നാരായണന്‍ കുട്ടി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.ടി.ജോസ്, പി.മുരളീധരന്‍, ഹുസൈന്‍ കോഴിക്കോടന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."