പ്രാമുഖ്യം നല്‍കുന്നത് കുടിവെള്ള പദ്ധതികള്‍ക്ക്: സി മമ്മുട്ടി എം.എല്‍.എ
തിരൂര്‍: അടുത്ത അഞ്ചു വര്‍ഷം ജനപ്രതിനിധിയെന്ന നിലയില്‍ പ്രാമുഖ്യം നല്‍കുക കുടിവെള്ള പദ്ധതികള്‍ക്കാണെന്ന് സി. മമ്മുട്ടി എം.എല്‍.എ. എല്ലാ കുടിവെള്ള പദ്ധതികളും പൂര്‍ത്തിയാക്കി നിയോജക മണ്ഡലത്തിലെ മുഴുവന്‍ വീട്ടുകാര്‍ക്കും കുടിവെള്ളമെത്തിക്കുക എന്നതായിരിക്കും ലക്ഷ്യം.
മണ്ഡലത്തില്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതികള്‍ വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തതായും എം.എല്‍.എ വ്യക്തമാക്കി. ഇനിയും എന്തെങ്കിലും കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ യോഗം ചേരാനും യോഗത്തില്‍ തീരുമാനമായി.
തിരുന്നാവായ കുടിവെള്ള പദ്ധതിയില്‍ കണക്ഷനുകള്‍ നല്‍കുന്നത് യോഗത്തില്‍ വിലയിരുത്തി. തിരുന്നാവായ, ആതവനാട് പഞ്ചായത്തുകളിലെ പ്രദേശക്കാര്‍ക്ക് പൈപ്പ് ലൈന്‍ കണക്ഷന് അപേക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ 15 ദിവസത്തിനകം നല്‍കണം. അപേക്ഷ വാട്ടര്‍ അതോറിറ്റി പരിശോധിക്കുമെന്നും തുടര്‍ന്ന് വേണ്ട നടപടികള്‍ സ്വീകരിക്കും. പൈപ്പ് ലൈന്‍ എത്തേണ്ടത് സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ്, മെമ്പര്‍, ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരണം നടക്കുമെന്നും ഇരു പഞ്ചായത്തുകളിലെയും മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ ഇന്നു ചേര്‍ന്ന വിലയിരുത്തല്‍ യോഗത്തില്‍ നടപടിയായതായി സി. മമ്മുട്ടി എം.എല്‍.എ അറിയിച്ചു.
വളവന്നൂര്‍, കല്‍പകഞ്ചേരി പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുവാനും പൈപ്പ് ലേ ചെയ്യുന്നതിനാവശ്യമായ റോഡ് കീറുന്നതിനുള്ള അനുമതി പെട്ടെന്ന് തന്നെ നല്‍കുന്നതിന് പി.ഡബ്ല്യൂ.ഡിയോടും പഞ്ചായത്ത് അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയതായും മൂന്ന് മാസം കൊണ്ട് ടാങ്കിന്റെ ബാക്കി പ്രവൃത്തികളും പൂര്‍ത്തിയാക്കുമെന്നും എം.എല്‍.എ വ്യക്തമാക്കി.
വെട്ടം തലക്കാട് കുടിവെള്ള പദ്ധതിയുടെ കിണര്‍ മറ്റൊരു സ്ഥലത്ത് കുഴിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവലോകന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഫൈസല്‍ എടശ്ശേരി, കുഞ്ഞാവ, സാബിറ, കുഞ്ഞാപ്പു, ഇസ്മായില്‍ എന്നിവരും വെട്ടം പഞ്ചായത്ത് പ്രസിഡന്റ് പ്രതിനിധിയായി സി.എം.ടി ബാവയും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."